Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതരൂരിന്‍റെ പുതിയ...

തരൂരിന്‍റെ പുതിയ പ്രയോഗം കടുകട്ടി; അർഥമറിയാന്‍ ഗൂഗിള്‍ തപ്പി...

text_fields
bookmark_border
തരൂരിന്‍റെ പുതിയ പ്രയോഗം കടുകട്ടി; അർഥമറിയാന്‍ ഗൂഗിള്‍ തപ്പി...
cancel

ന്യൂ​ഡ​ൽ​ഹി: 29 അ​ക്ഷ​ര​ങ്ങ​ളു​ള്ള പു​തി​യ, ക​ടി​ച്ചാ​ൽ പൊ​ട്ടാ​ത്ത​ വാ​ക്ക്​ ട്വി​റ്റ​റി​ല്‍ കു​റി​ച്ച്​ കോ​ൺ​ഗ്ര​സ്​ നേ​താ​വും എം.​പി​യു​മാ​യ ശ​ശി ത​രൂ​ർ . ഫ്ലോ​ക്സി​നോ​സി​നി​ഹി​ലി​പി​ലി​ഫി​ക്കേ​ഷ​ന്‍ (floccinaucinihilipilification) എ​ന്ന അ​ദ്ദേ​ഹ​ത്തി​​​​െൻറ വാ​ക്കി​​​​െൻറ അ​ർ​ഥ​മ​റി​യാ​ൻ പ​ല​രും ഗൂ​ഗി​ള്‍ ത​പ്പി.

മൂ​ല്യ​മി​ല്ലാ​ത്ത പ്ര​വൃ​ത്തി​യേ​യോ ശീ​ല​ത്തേ​യോ കു​റി​ക്കു​ന്ന​താ​ണ് ഫ്ലോ​ക്സി​നോ​സി​നി​ഹി​ലി​പി​ലി​ഫി​ക്കേ​ഷ​ൻ. ‘മൂ​ല്യം കാ​ണാ​തെ ഒ​ന്നി​നെ ത​ള്ളി​ക്ക​ള​യു​ക’ എ​ന്ന അ​ർ​ഥ​ത്തി​ലും പ്ര​യോ​ഗി​ക്കാ​റു​ണ്ട്. ത​രൂ​രി​​​​െൻറ പ്ര​യോ​ഗം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സൂ​പ്പ​ര്‍ ഹി​റ്റാ​യി. ഇ​ന്ന​ലെ ആ​ളു​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ചി​ക​ഞ്ഞ വാ​ക്കും ഇ​താ​ണ്.

‘ദ ​പാ​ര​ഡോ​ക്​​സി​ക്ക​ൽ പ്രൈം ​മി​നി​സ്​​റ്റ​ർ’ (വി​രോ​ധാ​ഭാ​സ പ്ര​ധാ​ന​മ​ന്ത്രി) എ​ന്ന ത​​​​െൻറ പു​തി​യ പു​സ്​​ത​ക​ത്തെ കു​റി​ച്ചു​ള്ള ട്വീ​റ്റി​ലാ​ണ് പ​റ​യാ​ൻ​പോ​ലും ക​ഠി​ന​മാ​യ വാ​ക്ക്​ ത​രൂ​ർ കു​റി​ച്ച​ത്.

400 പേജ്​ നീണ്ട പുതിയ പുസ്​തകം വൃഥവ്യായാമത്തിനും അപ്പുറമാണെന്നും പു​സ്ത​ക​ത്തി​​​​െൻറ മു​ൻ​കൂ​ർ ഒാ​ർ​ഡ​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ്​ ത​രൂ​ർ ബു​ധ​നാ​ഴ്​​ച ട്വീ​റ്റ്​ ചെ​യ്​​ത​ത്.
2012 ഫെ​ബ്രു​വ​രി 24ന് ​ബ്രി​ട്ടീ​ഷ് പാ​ര്‍ല​മ​​​െൻറി​ലെ പ്ര​സം​ഗ​ത്തി​നി​ടെ ജേ​ക്ക​ബ് റീ​സ് മോ​ഗ് എം.​പി ആ​ണ് ‘floccinaucinihilipilification’ എ​ന്ന്​ പ്ര​യോ​ഗി​ച്ച്​ ശ്ര​ദ്ധ നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoormalayalam newsmalayalam news onlineThe Paradoxical Prime Ministerfloccinaucinihilipilification
News Summary - Shashi Tharoor floccinaucinihilipilification -India News
Next Story