മോശം പരാമർശം; രവിശങ്കറിനെതിരെ തരൂർ മാനനഷ്ടക്കേസ് നൽകി
text_fieldsന്യൂഡൽഹി: കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനെതിരെ മാനനഷ്ടക്കേസ് നൽകി കോൺഗ്രസ് എം.പി ശശി തരൂർ. കൊലപാ തക്കേസിെല പ്രതിയെന്ന് വിളിച്ചതിനാണ് കേസ്. തരൂരിെൻറ ഭാര്യയായിരുന്ന സുനന്ദ പുഷ്കറിെൻറ മരണവുമായി ബ ന്ധപ്പെട്ടാണ് രവിശങ്കർ പ്രസാദ് പരാമർശം നടത്തിയത്. ആരോപണത്തിൽ നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ മാസങ്ങൾക്ക് മുമ്പ് നോട്ടീസ് അയച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളാണ്, കൈകൊണ്ട് എടുക്കാനോ ചെരിപ്പുകൊണ്ട് അടിക്കാനോ സാധിക്കില്ലെന്ന് അജ്ഞാതനായ ആർ.എസ്.എസുകാരനെ ഉദ്ധരിച്ച് തരൂർ പറഞ്ഞിരുന്നു. എന്നാൽ കൊലപാതകക്കേസിലെ പ്രതിയായ തരൂർ ഭഗവാൻ ശിവനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് രവി ശങ്കർ ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു .
തന്നെ ബോധപൂർവം അപമാനിക്കുകയാണ് രവിശങ്കർ എന്ന് ആരോപിച്ച തരൂർ, 48 മണിക്കൂറിനുള്ളിൽ രേഖാമൂലം നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനിയമമന്ത്രിക്ക് നോട്ടീസ് അയച്ചു. കൂടാതെ, തെറ്റായതും മാനനഷ്ടമുണ്ടാക്കുന്നതുമായ പ്രസ്താവന നടത്തിയ വാർത്താസമ്മേളനത്തിെൻറ വിഡിയോ ട്വിറ്ററിൽ നിന്ന് പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മാപ്പു പറയാൻ തയാറാകാതിരുന്ന രവിശങ്കർ, ട്വീറ്റ് പിൻവലിക്കില്ലെന്ന് അറിയിച്ചു. തുടർന്നാണ് തരൂർ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്.