രാഹുലിന്‍റെ ക്ഷേത്ര സന്ദർശനത്തെ പരിഹസിക്കുന്നത് ദോഷൈകദൃക്കുകളെന്ന് ശശി തരൂർ
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിശ്വാസവും ക്ഷേത്ര സന്ദർശനവുമെല്ലാം തെറ്റായി ചിത്രീകരിക്കുന്നത് ദോഷൈകദൃക്കുകളായ അവസരവാദികളാണെന്ന് ശശി തരൂർ എം.പി. രാഹുൽ ശിവഭക്തനാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാഹുൽ ക്ഷേത്രങ്ങളിൽ പോകുന്നതിെൻറ ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുന്നതിന് എത്രമോ മുമ്പ് അദ്ദേഹം തെൻറ മതവിശ്വാസത്തെയും ആത്മീയതയെകുറിച്ചും വ്യക്തമായിട്ടുണ്ട്. വിശ്വാസത്തെ കുറിച്ചും ആത്മീയതയെ കുറിച്ചുമെല്ലാം നല്ല ഗ്രാഹ്യവുള്ള വ്യക്തിയും ചിന്തകനുമാണ് രാഹുൽ ഗാന്ധിയെന്നും ശശി തരൂർ പറഞ്ഞു.
കുറേ നാളുകളായി ബി.ജെ.പി കോൺഗ്രസുകാരുടെ മതവും വിശ്വാസവുമെല്ലാം പരസ്യമായി ചോദ്യം ചെയ്യുകയാണ്. തങ്ങളുടെ വിശ്വാസങ്ങളിൽ പാർട്ടിക്കാർ അടിയുറച്ചു നിൽക്കുന്നുണ്ട്. എന്നാൽ അത് പരസ്യമായി പ്രകടിപ്പിക്കാൻ ബാധ്യതയുള്ളവരാണെന്ന് തോന്നുന്നില്ല. സ്വാതന്ത്ര്യ സമരകാലം മുതൽ കോൺഗ്രസ് നെഹ്റുവിയൻ മതനിരപേക്ഷതയിൽ ഉൗന്നി പ്രവർത്തിക്കുന്ന പാർട്ടിയാണ്. എന്നാൽ പാർട്ടിയുടെ ഇൗ ഒൗചിത്യ ബോധത്തെ യഥാർഥ ഹിന്ദുത്വവും മതേതരത്വവാദവും തമ്മിലുള്ള പോരായി ബി.ജെ.പി മാറ്റുകയാണെന്നും ശശി തരൂർ പറഞ്ഞു. ഡൽഹിയിൽ ടൈംസ് ഒാഫ് ഇന്ത്യ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘ ദ പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ’ എന്ന തെൻറ പുതിയ പുസ്തകത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്തിെൻറ മതപ്രതിപത്തി വളരെ ആഴമേറിയതാണ്. അത് സംബന്ധിച്ചൊരു സംവാദം നടക്കുകയാണെങ്കിൽ മതേതരവാദി തന്നെയാകും പരാജയപ്പെടുക. നമ്മുടെ വിശ്വാസത്തെ മുറുകെപിടിക്കണമെന്ന തീരുമാനമെടുക്കേണ്ട സമയമാണിത്. എന്നാൽ അത് ചെയ്യുന്നത് മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും ഉൾപ്പെടുത്തികൊണ്ടും സ്വീകരിച്ചുകൊണ്ടുമാകണമെന്നും തരൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
