Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​െഎ.പി.യുവിൽ കശ്​മീർ...

​െഎ.പി.യുവിൽ കശ്​മീർ ഉന്നയിച്ച്​ പാകിസ്​താൻ; രൂക്ഷ വിമർശനവുമായി തരൂർ

text_fields
bookmark_border
​െഎ.പി.യുവിൽ കശ്​മീർ ഉന്നയിച്ച്​ പാകിസ്​താൻ; രൂക്ഷ വിമർശനവുമായി തരൂർ
cancel
ന്യൂ​ഡ​ൽ​ഹി: സെ​ർ​ബി​യ​യി​ൽ ഇ​ൻ​റ​ർ പാ​ർ​ല​മ​​െൻറ​റി യൂ​നി​യ​ൻ (ഐ.​പി.​യു) അ​സം​ബ്ലി​യി​ൽ ക​ശ്​​മീ​ർ വി​ഷ​യം ഉ​ന്ന​യി​ച്ച പാ​കി​സ്​​താ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്​ ശ​ശി ത​രൂ​ർ എം.​പി. ജ​മ്മു-​ക​ശ്​​മീ​രി​ൽ അ​തി​ർ​ ത്തി ക​ട​ന്നു​ള്ള ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​​ ഉ​ത്ത​ര​വാ​ദി​യാ​യ രാ​ജ്യം ക​ശ്​​മീ​രി​ക​ൾ​ക്കു വേ​ണ്ടി പോ​രാ​ടു​ന്ന​വ​രാ​ണെ​ന്ന്​ പ​റ​യു​ന്ന​ത്​ പ്ര​ഹ​സ​ന​മാ​ണ്.

യു.​എ​ൻ ഉ​പ​രോ​ധ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ അ​ൽ​ഖാ​ഇ​ദ അം​ഗ​ത്തി​ന്​ ലോ​ക​ത്ത്​ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന ഏ​ക രാ​ജ്യം​ പാ​കി​സ്​​താ​നാ​ണെ​ന്ന്​ അ​ദ്ദേ​ഹം ഐ.​പി.​യു അ​സം​ബ്ലി​യി​ൽ പ​റ​ഞ്ഞു. ര​ണ്ടു സെ​ഷ​നു​ക​ളി​ലാ​ണ്​ പാ​കി​സ്​​താ​ൻ ജ​മ്മു-​ക​ശ്​​മീ​ർ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. സ​ങ്കു​ചി​ത​മാ​യ രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യ​ത്തി​നു​വേ​ണ്ടി​യാ​ണ്​ പാ​കി​സ്​​താ​ൻ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ഇ​ത്ത​രം അ​ധി​േ​ക്ഷ​പ​ക​ര​മാ​യ വാ​ക്കു​ക​ൾ​ക്കു​ പ​ക​രം കു​റ​ച്ചു​കൂ​ടി ന​ല്ല കാ​ര്യ​ങ്ങ​ളാ​ണ്​ പാ​കി​സ്​​താ​നി​ലെ പാ​ർ​ല​െ​മ​ൻ​റ്​ അം​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​ശ്​​മീ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഷ​യ​ങ്ങ​ളും ഇ​ന്ത്യ​യി​ലെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പാ​ർ​ല​മ​​െൻറി​ൽ ച​ർ​ച്ച​ചെ​യ്യു​ന്ന​ത്​ തു​ട​രും. യു.​എ​ൻ ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ച്ച​വ​രി​ൽ 130 പേ​ർ പാ​കി​സ്​​താ​നി​ക​ളാ​ണ്. ജ​മ്മു-​ക​ശ്​​മീ​ർ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. ഒ​ക്​​ടോ​ബ​ർ 13 മു​ത​ൽ 17വ​രെ ന​ട​ന്ന ഐ.​പി.​യു അ​സം​ബ്ലി​യി​ൽ ഇ​ന്ത്യ​ൻ സം​ഘ​ത്തെ ന​യി​ച്ച​ത്​ ലോ​ക്​​സ​ഭാ സ്​​പീ​ക്ക​ർ ഓം ​ബി​ർ​ല​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issueshashi tharoorindia newsIPU
News Summary - Shashi Tharoor attacks Pakistan for raising Kashmir issue at IPU-india news
Next Story