Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശശി തരൂർ എൻ.എസ്.എസ് ആസ്ഥാനത്ത്; ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
shashi tharoor-nss
cancel
camera_alt

മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ശശി തരൂർ എം.പിയെ വേദിയിലേക്ക് സ്വീകരിക്കുന്നു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സമീപം

ച​ങ്ങ​നാ​ശ്ശേ​രി: മന്നം ജയന്തി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി എൻ.എസ്.എസ് ആസ്ഥാനത്തെത്തി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി തരൂർ കൂടിക്കാഴ്ച നടത്തി. കൊടിക്കുന്നേൽ സുരേഷ് എം.പിയും തരൂരിനൊപ്പം ഉണ്ടായിരുന്നു.

മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്റെ 146ാമ​ത് ജ​യ​ന്തി ആ​ഘോ​ഷമാണ് ഇന്ന് ന​ട​ക്കുന്നത്. മന്നം ജയന്തി സ​മ്മേ​ള​നം ശ​ശി ത​രൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​എ​സ്.​എ​സ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ന്റെ​യും ഗെ​സ്റ്റ് ഹൗ​സി​ന്റെ​യും ഉ​ദ്ഘാ​ട​നം ജി. ​സു​കു​മാ​ര​ൻ നാ​യ​ർ നി​ർ​വ​ഹി​ക്കും. എ​ൻ.​എ​സ്.​എ​സ് പ്ര​സി​ഡ​ന്റ് ഡോ. ​എം. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മതേതരത്വവും ജനാധിപത്യവും തകർക്കാൻ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ജനങ്ങളിൽ ചേരിതിരിവുണ്ടാക്കുന്ന ശ്രമങ്ങൾ അപലപനീയമാണെന്ന് ഇന്നലെ നടന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ സുകുമാരൻ നായർ ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു രാഷ്ട്രീയക്കാരും സർക്കാറും നമ്മളെ സഹായിക്കില്ല. സ്വാർഥലാഭത്തിനു വേണ്ടി ഇരു വള്ളത്തിൽ കാലു ചവിട്ടുന്നവർ ശ്രദ്ധിക്കണം. വലിയ ആദർശം പറയുന്നവർ ആദർശം ഒരു വഴിക്കാക്കി കാലത്തിനനുസൃതമായ മാറ്റം ഉൾക്കൊള്ളുന്നത് നാം തിരിച്ചറിയണം. സമുദായനീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകൾ എൻ.എസ്.എസിന് എന്നുമുണ്ടാവും. സർക്കാറുകളുടെ തെറ്റായ നയങ്ങളെ എതിർക്കുക എന്നതും നല്ല കാര്യങ്ങളോട് സഹകരിക്കുക എന്നതും പൊതുനയമാണ്.

സർക്കാറുകളോട് ഇനിയും അതേ നയം തുടരും. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയപാർട്ടികളോടും സമദൂരനിലപാട് ആണ്. ഒരു രാഷ്ട്രീയപാർട്ടിയുടെയും ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടില്ല, അതുപോലെതന്നെ രാഷ്ട്രീയപാർട്ടികൾ എൻ.എസ്.എസ്സിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കില്ല.

ഭൂപ്രകൃതിക്കും സമ്പദ്‌വ്യവസ്ഥക്കും സാമൂഹിക ജീവിതത്തിനും സാമ്പത്തികഭദ്രതക്കും ഉതകുന്നതാവണം ഭാവി വികസന പ്രവർത്തനങ്ങൾ. ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതോടൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഇടയിൽ ഉയർന്നുവരുന്ന ഭയാശങ്കകൾ ദൂരീകരിക്കേണ്ടത് സർക്കാറിന്റെ ധാർമിക ഉത്തരവാദിത്തമാണ് എന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shashi Tharoor at NSS headquarters; Met with G Sukumaran Nair
Next Story