Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽപം അനുകമ്പ കാട്ടണം; ഷാരൂഖ് ഖാന് പിന്തുണയുമായി ശശി തരൂർ

text_fields
bookmark_border
shashi tharoor, shah rukh khan
cancel

മുംബൈ: മയക്കുമരുന്ന് കേസിൽ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന് പിന്തുണയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. സംഭവത്തിന്‍റെ പേരിൽ ഷാരൂഖ് ഖാനെ വേട്ടയാടുന്നതിനെതിരെയാണ് തരൂർ പ്രതികരിച്ചത്.

ലഹരിമരുന്നുകളുടെ ആരാധകനല്ല ഞാൻ, ഒരിക്കലും ഉപയോഗിച്ചിട്ടുമില്ല. എന്നാൽ, മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷം കണ്ടെത്തുന്ന ചിലർ മകന്‍റെ അറസ്റ്റിന് മേൽ ഷാരൂഖ് ഖാനെ പൈശാചികമായി വേട്ടയാടുകയാണ്. കുറച്ചെങ്കിലും സഹാനുഭൂതി വേണം. പൊതുജനത്തിന്‍റെ തുറിച്ചുനോട്ടം മതിയാക്കാമെന്നും തരൂർ പറഞ്ഞു.

സംഭവത്തിൽ ഷാരൂഖ് ഖാനെ പിന്തുണച്ച് സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഞായറാഴ്ചയാണ് ആര്യൻ ഖാനെ മുംബൈയിലെ ആഡംബര കപ്പലിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. ലഹരിമരുന്ന് റാക്കറ്റിന്‍റെ ഭാഗമാണ് ആര്യനെന്നാണ് നാർകോട്ടിക്സ് ബ്യൂറോയുടെ വാദം. ആര്യനെയും സുഹൃത്തുക്കളെയും വ്യാഴാഴ്ച വരെ നാർകോട്ടിക്സ് ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shashi Tharoor asks people to show empathy for Shah Rukh Khan after Aryan's arrest
Next Story