Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിജഡകൾക്കെതിരായ...

ഹിജഡകൾക്കെതിരായ പരാമർശം: മാപ്പുപറഞ്ഞ്​ ശശി തരൂർ

text_fields
bookmark_border
sasi-tharoor-010919.jpg
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ ൽ ഹി​ജ​ഡ​ക​ൾ​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന്​ കോ​ൺ​ഗ്ര​സ്​ എം.​പി ശ​ശി ത​രൂ​ർ മാ​പ്പു പ​റ​ഞ ്ഞു. ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത അ​ധി​കാ​ര​ത്തി​നാ​ണ്​ കെ​ജ്​​രി​വാ​ൾ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​ത്, അ​ത്​ ഹി​ജ​ഡ​ക​ൾ​ക്ക്​ അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്​ എ​ന്നാ​യി​രു​ന്നു ത​രൂ​രി​​െൻറ ക​മ​ൻ​റ്.

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​​ക്കും ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക​ക്കും എ​തി​രെ പ​റ​യു​ന്നു എ​ന്ന​ല്ലാ​തെ വ്യ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ കെ​ജ്​​രി​വാ​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന്​ ത​രൂ​ർ കു​റ്റ​പ്പെ​ടു​ത്തി. ഡ​ൽ​ഹി​പോ​ലൊ​രു സം​സ്​​ഥാ​ന​ത്ത്​ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ക്ക​ൽ​നി​ന്ന്​ ഉ​ണ്ടാ​കേ​ണ്ട മ​നു​ഷ്യ​ത്വം കാ​ണി​ക്കു​ന്നി​ല്ല.

മ​റ്റേ​തു സം​സ്​​ഥാ​ന​ത്തും വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം ഇ​ത്ത​ര​ത്തി​ൽ ന​ട​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി ചെ​ന്നു​​ക​ണ്ട്​ ഉ​ത്​​ക​ണ്​​ഠ പ​ങ്കു​വെ​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​തൊ​ന്നും സം​ഭ​വി​ക്കു​ന്നി​ല്ലെ​ന്ന്​ ത​രൂ​ർ പ​റ​ഞ്ഞു. ഇ​തി​ലെ ഹി​ജ​ഡ​ക​ൾ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം വ​ലി​യ എ​തി​ർ​പ്പ്​ ക്ഷ​ണി​ച്ചു വ​രു​ത്തി. ഇ​തേ​തു​ട​ർ​ന്നാ​യി​രു​ന്നു ട്വി​റ്റ​ർ വ​ഴി​യു​ള്ള മാ​പ്പു​പ​റ​യ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalshashi tharoorindia newsMalayalam News
News Summary - Shashi Tharoor Apologises For Comment On Arvind Kejriwal -india news
Next Story