‘‘ഞാൻ അവസരവാദിയല്ല, ഇനിയാകുകയുമില്ല’’; പ്രാദേശിക വെബ്സൈറ്റിനെതിരെ ശശി തരൂർ
text_fieldsതിരുവനന്തപുരം: ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടതിനുപിന്നാലെ താൻ ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹം പ്രചരിപ്പിച്ച പ്രാദേശിക ഓൺലൈൻ വൈബ്സൈറ്റിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ. ‘‘ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത് ജീവിതമാർഗമായിട്ടല്ല. നാലുപതിറ്റാണ്ടായി നിലകൊണ്ട അടിസ്ഥാനമൂല്യങ്ങൾക്ക് വേണ്ടിയാണ്. സംശയമുണ്ടെങ്കിൽ എെൻറ പൂർവ്വചരിത്രം പരിശോധിക്കണം. അത് നിങ്ങൾക്ക് മറുപടിനൽകും. ഞാനൊരിക്കലും ഒരു അവസരവാദിയായിരുന്നില്ല. ഇനി ആകുകയുമില്ല’’ - തരൂർ തെൻറ ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.
ശശി തരൂരിനെയും സച്ചിൻ പൈലറ്റിനെയും ചേർത്താണ് പ്രാദേശിക വെബ്സൈറ്റ് അഭ്യൂഹം പ്രചരിപ്പിച്ചത്. എന്നാൽ തരൂരിപ്പോലുള്ളവർ ഇത്തരം പ്രാദേശിക മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയാൻ പോയി സമയം നശിപ്പിക്കരുതെന്ന അഭിപ്രായം നിരവധിപേർ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചു
