‘ഔട്ട് ഗോയിങ് സർ ജി’- മോദിയെ പരിഹസിച്ച് ശത്രുഘ്നൻ സിൻഹ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔട്ട് ഗോയിങ് സർ ജി യെന്ന് അഭിസംബോധന ചെയ്ത് ശത്രുഘ്നൻ സിൻഹ. ട്വീറ്ററിലൂടെ മോദിയെ ‘പുറത്തുപോകാനിരിക്കുന്ന സർ’ എന്ന് അഭിസംബോധന ചെയ്ത സിൻഹ രൂക്ഷ വിമർശനമാണ് നടത്തിയിരിക്കുന്നത്. പണം നൽകി വാർത്തകൾ നൽകുന്നതിനെയും, റാലികൾക്ക് ആളെ എത്തിക്കുന്നതിനെയും ഇ.വി.എം കൃത്രിമത്വം നടത്തുന്നതിനെതിരെയും പരിഹസിച്ചുകൊണ്ടാണ് മുൻ ബി.ജെ.പി എം.പി കൂടിയായ സിൻഹ ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘‘ബഹുമാനപ്പെട്ട ഔട്ട് ഗോയിങ് സർജി, നിങ്ങൾ ഒരുപാട് പണം ചാനലുകളിൽ പെയ്ഡ് ന്യൂസിനായി ചെലവഴിക്കുന്നു. റാലികൾക്ക് ആളുകളെ കൂട്ടുന്നതിന് പണം നൽകുന്നു. നിങ്ങൾ പ്രസംഗിക്കുേമ്പാൾ പണം വാങ്ങിയെത്തിയവർ കരാറുകാരൻ നൽകുന്ന സിഗ്നൽ നോക്കി പ്രസംഗത്തിന് മുമ്പും ശേഷവും മോദിയെന്ന പേര് ഉറെക വിളിച്ചു പറയുന്നു. താങ്കളുടെ പ്രസംഗത്തിന് നല്ല ഉള്ളടക്കവും ആശയങ്ങളും ആഴവുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ദീർഘിപ്പിച്ചുള്ള പ്രസംഗങ്ങൾ ആവർത്തന വിരസതയുള്ളതും മടുപ്പിക്കുന്നതുമാണ്.’’- സിൻഹ ട്വീറ്റിൽ പറയുന്നു.
ഇ.വി.എം കൃത്രിമത്വവും എല്ലാതരത്തിലുള്ള അഹന്തകളും മാറ്റി നിർത്തിയാൽ ഇപ്പോഴും താങ്കളുടെ അഭ്യുദയകാംക്ഷിയാണ് താനെന്നും സിൻഹ പറയുന്നു.
വാർത്തകൾക്ക് വേണ്ടി ചാനലുകൾക്ക് പണം നൽകുന്നത് അവസാനിപ്പിച്ച് രവീഷ് കുമാർ, പ്രസൂൻ വാജ്പേയി എന്നിവരെ പോലെ പത്രസമ്മേളനം വിളിക്കാനുള്ള ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിശബ്ദരാക്കാൻ കഴിയാത്തവരും മുഖസ്തുതിക്കാരുമല്ലാത്ത മാധ്യമപ്രവർത്തകരോട് സംവദിക്കണമെന്നും സിൻഹ ട്വീറ്റുകളിലൂടെ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
