Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ പാർട്ടി പ്രഖ്യാപനത്തിനൊരുങ്ങി ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരി ശർമിള റെഡ്ഡി

text_fields
bookmark_border
Sharmila Reddy
cancel

ഹൈദരാബാദ്: വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകളും വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ് ശർമിള റെഡ്ഡി ഇന്ന് പുതിയ പാർട്ടി പ്രഖ്യാപിക്കും. വൈ.എസ്.ആർ തെലങ്കാന പാർട്ടി എന്നായിരിക്കും പുതിയ പാർട്ടിയുടെ പേര്.

'രാജണ്ണ രാജ്യം' തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനമാണ് പുതിയ പാർട്ടി രൂപീകരണത്തിലൂടെ ശർമിള റെഡ്ഡി മുന്നോട്ടുവെക്കുന്നത്. പിതാവായ രാജശേഖര റെഡ്ഡിയുടെ സദ്ഭരണം ഓർമിപ്പിച്ചുകൊണ്ടാണ് ശർമിള റെഡ്ഡി രാമണ്ണ രാജ്യമെന്ന ആശയം മുന്നോട്ടുവെക്കുന്നത്.

വൈ.എസ്.ആറിന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ശർമിളയും അമ്മ വിജയമ്മയും മറ്റ് പാർട്ടി നേതാക്കളും ഉച്ചയോടെ ഹൈദരാബാദ് എയർപോർട്ടിലെത്തും.

എയർപോർട്ടിൽ നിന്നും പ്രഖ്യാപനം നടക്കുന്ന ജൂബിലി ഹിൽസ് വരെ വലിയ റോഡ്ഷോയാണ് പാർട്ടി പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഇതിനിടെ പഞ്ചഗുട്ടയിലെ വൈ.എസ്.ആർ പ്രതിമയിൽ ശർമിള റെഡ്ഡി പുഷ്പഹാരമണിയിക്കും. അതിനുശേഷം നടക്കുന്ന സമ്മേളനത്തിൽ പാർട്ടിയുടെ പതാകയും പുറത്തിറക്കും. പുതിയ പാർട്ടിയുടെ ഭാവി പരിപാടികളെക്കുറിച്ചും ശർമിള റെഡ്ഡി സംസാരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sharmila Reddy, sister of Jaganmohan Reddy, is all set to announce her new party
Next Story