ലക്നൗ: പൗരത്വ പ്രക്ഷോഭത്തിെൻറ മുൻനിരയിലുണ്ടായിരുന്ന മുൻ അലിഗഢ് വിദ്യാ൪ഥിയും ഫ്രട്ടേണിറ്റി മൂവ്മെൻറ് ദേശീയ സെക്രട്ടറിയുമായ ഷ൪ജീൽ ഉസ്മാനി ജയിൽ മോചിതനായി. ഇദ്ദേഹത്തിനെതിരായ നാല് കേസുകളിലും അലിഗഢ് സെഷൻ കോടതി ജാമ്യം അനുവദിച്ചതോടെയാണ് മോചനം.
ഡിസംബ൪ 15ന് അലിഗഢ് സ൪വകലാശാലയിൽ നടന്ന പൗരത്വ പ്രക്ഷോഭത്തിെൻറ പേരിലായിന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അഅ്സംഗഢിലെ വീട്ടിൽനിന്ന് ജൂലൈ എട്ടിന് മഫ്തി വേഷത്തിൽ എത്തിയ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. വാറണ്ടോ മെമ്മോയോ അടക്കമുള്ള നടപടിക്രമങ്ങളില്ലാതെയായിരുന്നു അറസ്റ്റ്. കൂടാതെ ലാപ്ടോപും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.
സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ നേരത്തെ പത്തിന് മുകളില്‍ എഫ്.ഐ.ആറുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസുകാരെ മർദിച്ചു, പിസ്റ്റൾ മോഷ്ടിച്ചു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ഗുണ്ടാ ആക്റ്റ് പ്രകാരവും കേസെടുത്തു. ഉത്തര്‍പ്രദേശ് പൊലീസ് തുടര്‍ച്ചയായി വ്യാജ കേസുകള്‍ ചുമത്തി വേട്ടയാടുന്ന കാര്യം ഷര്‍ജീല്‍ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.