ന്യൂഡൽഹി: ഡൽഹി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പൗരത്വ പ്രക്ഷോഭ നേതാവും ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എൻ.യു) വിദ്യാർഥിയുമായി ഷർജീൽ ഇമാമിനെ ഡൽഹി കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ വടക്കു-കിഴക്കൻ ഡൽഹിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ടാണ് ആഗസ്റ്റ് 25ന് ഷർജീൽ ഇമാമിനെ ഡൽഹി പൊലീസിലെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്.