പാകിസ്താനി സ്ത്രീക്ക് വാട്സ് ആപ്പിലൂടെ സൈനിക ക്യാമ്പിന്റെ ചിത്രങ്ങളും വിവരങ്ങളും കൈമാറി; ബിഹാർ സ്വദേശി പിടിയിൽ
text_fieldsപട്ന: പാകിസ്താൻ സ്ത്രീയുമായുള്ള സംഭാഷണങ്ങൾ ഫോണിൽ കണ്ടെത്തിയതിനെ തുടർന്ന് ചാരവൃത്തി ആരോപിച്ച് ബീഹാർ സ്വദേശിയായ 26 കാരനെ ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തു.
ചെരുപ്പുകുത്തിയായി ജോലി ചെയ്യുന്ന സമസ്തിപൂർ സ്വദേശിയായ സുനിൽ കുമാർ റാമാണ് പഞ്ചാബിലെ ബതിന്ദ കന്റോൺമെന്റിൽ പിടിയിലായത്.
ചെരുപ്പുകുത്തി തൊഴിലാളിയായ സുനിലിന് സൈനിക മേഖലയിലേക്ക് പ്രവേശനമുണ്ടായിരുന്നുവെന്നാണ് വിവരം. വാട്സാപ്പ് ചാറ്റിലൂടെ പാകിസ്താൻ സ്ത്രീയോട് സൈനിക ക്യാമ്പിന്‍റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പങ്കുവച്ചെന്നാണ് ആരോപണം.
പാക് ഏജന്‍റെന്ന് കരുതുന്ന സ്ത്രീ സ്ത്രീ കുറച്ചുകാലമായി സുനിലുമായി ആശയവിനിമയം നടത്തിയിരുന്നു. ബതിന്ദയിലെ സൈനിക മേഖലയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയതിന് പാകിസ്താനി സ്ത്രീ സുനിലിന് പണം നൽകിയിരുന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു.
പത്തുവർഷത്തോളമായി ബട്ടിൻഡയിലെ ധോബിയാന ബസ്തിയിൽ താമസിക്കുന്ന സുനിൽ സഹോദരനും അമ്മാവനുമൊപ്പം കന്റോൺമെന്റിൽ ചെരുപ്പുകുത്തികളായി ജോലി ചെയ്തിട്ടുണ്ട്. എന്നാൽ, സൈനിക രഹസ്യ കേന്ദ്രങ്ങളിലേക്ക് പ്രവേശനമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ സൈനിക സ്റ്റേഷനുകളിൽ ഒന്നായ ബതിന്ദ കന്റോൺമെന്റ്. ഇന്ത്യൻ ആർമിയുടെ എക്സ് കോർപ്സും നിരവധി പ്രവർത്തന യൂനിറ്റുകളും സ്ഥിതിചെയ്യുന്നു. 1942 ൽ സ്ഥാപിതമായ കന്റോൺമെന്റ് 1965 ലും 1971 ലും നടന്ന ഇന്ത്യ-പാക് യുദ്ധങ്ങൾ ഉൾപ്പെടെയുള്ള മുൻകാല സംഘർഷങ്ങളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

