Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിതീഷിനെ വെല്ലുവിളിച്ച്​ ശരത്​ യാദവി​െൻറ മതേതര​ കൺവെൻഷൻ ഇന്ന്​

text_fields
bookmark_border
Sharad-Yadav
cancel

ഡൽഹി: നിതീഷ് കുമാറുമായി ഇടഞ്ഞ ശരത് യാദവും അദ്ദേഹത്തെ പിന്തുണക്കുന്നവരും ഇന്ന്​ ദൽഹിയിൽ കൺവെൻഷൻ സംഘടിപ്പിക്കുന്നു.   16 പ്രതിപക്ഷ പാര്‍ട്ടികളാണ്​ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക.  രാഹുൽ ഗാന്ധി, മൻമോഹൻ സിങ്​, അഖലേഷ്​ യാദവ്​, സീതാറാം ​െയച്ചൂരി തുടങ്ങിയവർ സമ്മേളനത്തിൽ പ​െങ്കടുക്കുമെന്നാണ്​ കരുതുന്നത്​.  മതേതര ഇന്ത്യയുടെ ഐക്യം എന്ന മുദ്രാവാക്യവുമായാണ് സമ്മേളനം. 

ബി.ജെ.പി കൂട്ടുകെട്ടി​​​െൻറ പേരിൽ നിതീഷ് കുമാറുമായി ഇടഞ്ഞതോടെ ജെ.ഡി.യുവി​​​െൻറ നിയന്ത്രണത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്​ ശരത്​ യാദവ്​. എന്നാൽ സമ്മേളനം വ്യക്​തികൾക്കെതിരെയ​െല്ലന്നും ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കുന്നതിനാണെന്നും  ശരത്​യാദവ്​ പറഞ്ഞു. 

ഇതിനിടെ എന്‍.ഡി.എയില്‍ സഖ്യകക്ഷിയാകുന്നത് പ്രഖ്യാപിക്കാന്‍ ശനിയാഴ്ച പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയോഗം നിതീഷ് കുമാർ വിളിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sharad Yadav VS Nitheesh Kumar: Delhi Convesion Today - India News
Next Story