ദേശീയതലത്തിൽ വിശാല ബി.ജെ.പി വിരുദ്ധ സഖ്യം വേണം –പവാർ
text_fieldsഅഹ്മദാബാദ്: ദേശീയതലത്തിൽ ബി.െജ.പിക്കെതിരെ വിശാല സഖ്യം രൂപപ്പെടുത്തേണ്ടതുണ്ടെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ അഭിപ്രായപ്പെട്ടു.
അഹ്മദാബാദിൽ പാർട്ടി കാര്യാലയത്തിെൻറ ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.പിയിൽ യോഗി ആദിത്യനാഥിനെപ്പോലുള്ളവർ ഭരണതലപ്പത്ത് വന്ന പശ്ചാത്തലത്തിൽ ബി.ജെ.പി ഇനിമുതൽ വർഗീയ രാഷ്ട്രീയമാണ് പുറത്തെടുക്കുക.
ഇൗ സാഹചര്യത്തിൽ ബി.െജ.പി വിരുദ്ധ സമാനമനസ്കർ ഒന്നിച്ചിരിക്കണമെന്നാണ് തെൻറ നിർദേശമെന്നും പവാർ വ്യക്തമാക്കി.
അത്തരത്തിൽ ഏതെങ്കിലും സഖ്യശ്രമം നടക്കുന്നുേണ്ടാ എന്ന േചാദ്യത്തിന് ‘അറിയില്ലെ’ന്നായിരുന്നു പവാറിെൻറ മറുപടി.
എന്നാൽ, വിശാല സഖ്യത്തിെൻറ ഭാഗമാകണെമന്ന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ആവശ്യപ്പെട്ടാൽ അംഗീകരിക്കുമെന്നും പവാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
