കോൺഗ്രസിെൻറ കത്തിനായി ശരദ് പവാർ രാത്രിവരെ കാത്തിരുന്നു -അജിത് പവാർ
text_fieldsമുംബൈ: മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ നിശ്ചയിച്ച സമയപരിധിക്കകം സര്‍ക്കാറുണ്ടാക്കാന്‍ ശിവസേനയെ പിന്തുണച്ച് കത്ത ് നല്‍കാത്തതില്‍ കോണ്‍ഗ്രസിനെ പഴിചാരി എൻ.സി.പി നേതാവ് അജിത് പവാർ. കോൺഗ്രസിെൻറ പിന്തുണ കത്തിനായി എൻ.സി.പി അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ കാത്തിരുന്നു. ഇത് പ്രതീക്ഷിച്ചാണ് സേന വൈകിട്ട് 7.30ന് ഗവർണറെ കണ്ടത്. കോൺഗ്രസ് പിന്തുണയില്ലാെത എൻ.സി.പിക്ക് മാത്രമായി കത്ത് നൽകാൻ കഴിയില്ലായിരുന്നുവെന്നും അജിത് പവാർ പറഞ്ഞു.
സർക്കാർ രൂപീകരണത്തിൽ കോൺഗ്രസുമായി ചേർന്ന് നിലപാടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു പാർട്ടികളും ഒരുമിച്ച് നിൽക്കാതെ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും അജിത് പവാർ പറഞ്ഞു.
ഇന്ന് രാത്രി എട്ടുമണിവരെയാണ് എൻ.സി.പിക്ക് സർക്കാറിനുള്ള അവകാശവാദം ഉന്നയിക്കാൻ ഗവർണർ അനുവദിച്ച സമയം. അതിനിടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിനായി ഗവർണർ ശിപാർശ ചെയ്തതായും റിപ്പോർട്ടുണ്ട്.
