സുപ്രിയ സുലെയും പ്രഫുൽ പട്ടേലും എൻ.സി.പിയുടെ വർക്കിങ് പ്രസിഡന്റുമാർ
text_fieldsമുംബൈ: ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയെയും പ്രഫുൽ പട്ടേലിനെയും എൻ.സി.പിയുടെ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. നിലവിൽ എൻ.സി.പിയുടെ വൈസ് പ്രസിഡന്റാണ് പ്രഫുൽ പട്ടേൽ. പാർട്ടിയുടെ 25ാം സ്ഥാപക വാർഷികത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.
1999ൽ പി.എ. സാങ്മയാണ് എൻ.സി.പി സ്ഥാപിച്ചത്. സുപ്രിയ സുലെക്ക് മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുെട ചുമതലയാണ്. പ്രഫുൽ പട്ടേലിന് മധ്യപ്രദേശ്, രാജസ്ഥാൻ, ഗോവ സംസ്ഥാനങ്ങളുടെ ചുമതലയും. അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതും എന്നതും ശ്രദ്ധേയം.
എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി സുനിൽ തട്ടേക്കരെക്ക് ഒഡിഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ ചുമതലയും നൽകി. നന്ദ ശാസ്ത്രിയെ എൻ.സി.പി ഡൽഹി ഘടകം നേതാവായും ശരദ് പവാർ പ്രഖ്യാപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

