Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാർ തെരഞ്ഞെടുപ്പ്​ മാറ്റത്തിനുള്ള വഴിയൊരുക്കും -ശരത്​ പവാർ

text_fields
bookmark_border
ബിഹാർ തെരഞ്ഞെടുപ്പ്​ മാറ്റത്തിനുള്ള വഴിയൊരുക്കും -ശരത്​ പവാർ
cancel

മുംബൈ: ബിഹാർ തെരഞ്ഞെടുപ്പ്​ ഫലം മാറ്റമുണ്ടാക്കിയിെല്ലങ്കിലും മാറ്റത്തിനുള്ള വഴിയൊരുക്കുമെന്ന്​ എൻ.സി.പി അധ്യക്ഷൻ ശരത്​ പവാർ. കാമ്പയിനിൽ എന്താണ്​ കണ്ടത്​ ഒരു വശത്ത്​ ദീർഘകാലം ഗുജറാത്ത്​ മുഖ്യമന്ത്രിയും പിന്നീട്​ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറും എന്നാൽ മറുവശത്ത്​ പരിചയ സമ്പത്ത്​ കുറഞ്ഞ യുവാവായ തേജസ്വി യാദവുമാണെന്നും ശരത്​ പവാർ പറഞ്ഞു.

തേജസ്വി യാദവ്​ തെരഞ്ഞെടുപ്പിനെ നേരിട്ട രീതി ഒരുപാട്​ യുവാക്കൾക്ക്​ പ്രചോദനമാണ്​. ഇന്നത്തെ തെരഞ്ഞെടുപ്പ്​ ഫലം ചിലപ്പോൾ മാറ്റം ​കൊണ്ടുവരില്ല. പക്ഷേ അത്​ മാറ്റങ്ങൾക്കുള്ള വഴിയൊരുക്കുമെന്ന്​ ശരത്​ പവാർ വ്യക്​തമാക്കി.

ബിഹാർ തെരഞ്ഞെടുപ്പി​െൻറ ആദ്യഘട്ടത്തിൽ മഹാസഖ്യമാണ്​ മുന്നിട്ട്​ നി​ന്നതെങ്കിൽ പിന്നീട്​ എൻ.ഡി.എ ലീഡെടുത്തു. പക്ഷേ, തെരഞ്ഞെടുപ്പി​െൻറ വോ​ട്ടെണ്ണൽ പുരോഗമിക്കുന്നിനിടെ ഇഞ്ചോടിഞ്ഞ്​ പോരാട്ടമാണ്​ ബിഹാറിൽ നടക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sharad Pawar spots silver lining in Bihar polls, says it has paved the way
Next Story