Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശരത്​ പവാർ ഇന്ന്​ ഇ.ഡി...

ശരത്​ പവാർ ഇന്ന്​ ഇ.ഡി ഓഫീസിലെത്തില്ല

text_fields
bookmark_border
sharath-pawar
cancel

മുംബൈ: എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ ഓഫീസിൽ ഇന്ന്​ ഹാജരാവില്ലെന്ന്​ എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത്​ പവാർ. ക്രമസമാധന പ്രശ്​നം മുൻ നിർത്തി ഇന്ന്​ ഇ.ഡി ഓഫീസിലേക്ക്​ പോകുന്നത്​ ഒഴിവാക്കണമെന്ന്​ മുംബൈ സിറ്റി പൊലീസ്​ കമീഷണർ പവാറിനോട്​ അഭ്യർഥിച്ചിരുന്നു. തുടർന്നാണ്​ ഇ.ഡി മുമ്പാകെ ഹാജരാവുന്നതിൽ നിന്ന്​ പവാർ പിൻമാറിയത്​.

അതേസമയം, ശിവസേനയും കോൺഗ്രസും നൽകിയ പിന്തുണയിൽ ശരത്​ പവാർ നന്ദിയറിയിച്ചു. പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കുകയെന്ന സർക്കാർ നടപടിയുടെ ഭാഗമായാണ്​ തന്നെ കേസിൽ കുടുക്കിയതെന്നും ശരത്​ പവാർ ആരോപിച്ചു. ശരത്​ പവാറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ജനം വിശ്വസിക്കില്ലെന്ന്​ ശിവസേന എം.പി സഞ്​ജയ്​ റൗട്ട്​ പറഞ്ഞിരുന്നു.

രാഷ്​ട്രീയപ്രേരിതമായാണ്​ പവാറിനെതിരെ കേസെടുത്തിരിക്കുന്നതെന്നായിരുന്നു കോൺഗ്രസ്​ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressSharad Pawarncpindia news
News Summary - Sharad Pawar says ‘won’t go to ED office today-india news
Next Story