ഡല്‍ഹി സര്‍വകലാശാല: ഭീതി പരത്തുന്നത് അധികാരത്തിലുള്ളവരെന്ന് പവാര്‍
text_fieldsമുംബൈ: അധികാരത്തിലിരിക്കുന്നവരുടെ മനസ് വികലമാണെന്നും അവരാണ് ഡല്‍ഹി സര്‍വകലാശാലയില്‍ ഭീതി പരത്തുന്നതെന്നും ശരത് പവാര്‍. എ.ബി.വി.പിക്ക് എതിരെ പ്രതികരിച്ചതിന് ഭീഷണിയും വിമര്‍ശനവും നേരിട്ട ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗറിനെ പിന്തുണച്ചാണ് പവാറിന്റ പ്രതികരണം. സംഘര്‍ഷാവസ്ത ഒഴിവാക്കാനല്ല, ഭീതി നിലനിർത്താനാണ് അധികാരത്തിലിരിക്കുന്നവര്‍ ശ്രമിക്കുന്നതെന്ന് പവാര്‍ പറഞ്ഞു.
ഡല്‍ഹി സര്‍വകലാശാലയിലെ പ്രതിസന്ധിക്ക് എതിരെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുര്‍മെഹര്‍ കൗറിനെതിരെയുള്ള ഹരിയാനാ ആരോഗ്യമന്ത്രി അനില്‍ വിജിന്റെ പ്രസ്താവന അധികാരത്തിലിരിക്കുന്നവരുടെ മാനസികാവസ്തയാണ് തുറന്ന് കാട്ടിയത്. ആദ്യമായാണ് ഭീകരാവസ്ഥയും വിരട്ടലും ഇത്ര പ്രകടമാകുന്നത്. ജനാധിപത്യത്തിലും സ്ത്രീ ശാക്തീകരണത്തിലും വിശ്വസിക്കുന്നവര്‍ ശബ്ദമുയർത്തണമെന്നും- പവാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
