Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരോഗ്യനില വഷളായതിനെ...

ആരോഗ്യനില വഷളായതിനെ തുടർന്ന് ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
sarath pavar
cancel
Listen to this Article

ന്യൂഡൽഹി: എൻ.സി.പി (എസ്‌.പി) അധ്യക്ഷൻ ശരദ് പവാറിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊണ്ടയിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ശരദ് പവാറിനെ ബാരാമതിയിലെ വസതിയിൽ നിന്ന് പൂനെയിലെ ആശുപത്രിയിലെത്തിച്ചത്. ചുമ, ജലദോഷം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് 85 കാരനായ പ്രതിപക്ഷ നേതാവിനെ പൂനെയിലെ ആശുപത്രിയിൽ എത്തിച്ചത്.ഭാര്യ പ്രതിഭ പവാറും മകൾ സുപ്രിയ സുലെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ചികിത്സയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ പരിശോധനാ ഫലങ്ങൾ വന്ന ശേഷം മുംബൈയിലേക്ക് മാറ്റുന്ന കാര്യം തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharad PawarhospitalIndiaNCP
News Summary - Sharad Pawar admitted to hospital after health condition deteriorates
Next Story