കെ.എൻ. ശാന്ത് കുമാർ പി.ടി.ഐ ചെയർമാൻ
text_fieldsകെ.എൻ. ശാന്ത് കുമാർ
ന്യൂഡൽഹി: വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) ചെയർമാനായി ഡെക്കാൻ ഹെറാൾഡിലെ കെ.എൻ. ശാന്ത് കുമാറിനെ (62) തെരഞ്ഞെടുത്തു. ഹിന്ദുസ്ഥാൻ ടൈംസ് സി.ഇ.ഒ പ്രവീൺ സോമേശ്വറാണ് വൈസ് ചെയർമാൻ. പി.ടി.ഐ ഡയറക്ടർ ബോർഡ് വാർഷിക യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ദ പ്രിന്റേഴ്സ് (മൈസൂർ) പ്രൈവറ്റ് ലിമിറ്റഡ് മനേജ്മെന്റ് അംഗമായ ശാന്ത് കുമാർ രണ്ടാം തവണയാണ് പി.ടി.ഐ ചെയർമാനാകുന്നത്.
ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ (എ.ബി.സി) ചെയർമാനായും ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്) എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
അവീക് സർക്കാർ, വിജയ് കുമാർ ചോപ്ര (പഞ്ചാബ് കേസരി), വിനീത് ജെയിൻ (ടൈംസ് ഓഫ് ഇന്ത്യ), എൻ. രവി (ദി ഹിന്ദു), വിവേക് ഗോയങ്ക (എക്സ്പ്രസ് ഗ്രൂപ്), മഹേന്ദ്ര മോഹൻ ഗുപ്ത (ദൈനിക് ജാഗരൺ), റിയാദ് മാത്യു (മലയാള മനോരമ), എം.വി. ശ്രേയാംസ് കുമാർ (മാതൃഭൂമി), എൽ. ആദിമൂലം (ദിനമലർ), ഹോർമുസ്ജി എൻ. കാമ (ബോംബെ സമാചാർ), സാമ്പത്തിക വിദഗ്ധൻ പ്രഫ. ദീപക് നയ്യാർ, മുൻ വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോൻ, ബിസിനസ് സ്റ്റാൻഡേർഡ് മുൻ ചെയർമാൻ ടി.എൻ. നൈനാൻ, ടാറ്റ സൺസ് ലിമിറ്റഡ് മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ ആർ. ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.

