ശങ്കർ സിങ് വഗേല കോൺഗ്രസ് വിട്ടു
text_fields
ഗാന്ധിനഗർ: നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി പ്രതിപക്ഷ നേതാവ് ശങ്കർ സിങ് വഗേല പാർട്ടി വിട്ടു. ഏറെ നാളായി പാർട്ടിയുമായി അകന്നുകഴിഞ്ഞിരുന്ന വഗേല തെൻറ 77ാം ജന്മദിനാഘോഷത്തിെൻറ ഭാഗമായി പ്രവർത്തകർ വെള്ളിയാഴ്ച സംഘടിപ്പിച്ച റാലിയിലാണ് കോൺഗ്രസ് വിടുന്നതായും പ്രതിപക്ഷ സ്ഥാനം ഉടൻ ഒഴിയുമെന്നും പ്രഖ്യാപിച്ചത്. എം.എൽ.എ സ്ഥാനവും രാജിെവക്കും. അതേസമയം, ബി.ജെ.പിയിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരാൻ ഉദ്ദേശിക്കുന്നില്ല.
തന്നെ 24 മണിക്കൂർ മുമ്പ് പാർട്ടി പുറത്താക്കിയെന്ന് റാലിയിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. തന്നെ കോൺഗ്രസിൽനിന്ന് പുറത്താക്കാൻ ഗൂഢാലോചന നടന്നു. റാലിയിൽ പാർട്ടിക്കെതിരെ എന്തെങ്കിലും പറയുമെന്ന ആശങ്കമൂലമാണ് ജന്മദിനത്തിെൻറ തലേന്നുതന്നെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ നീക്കം വിനാശകാലേ വിപരീതബുദ്ധി എേന്ന പറയുന്നുള്ളൂ. ഇപ്പോഴും 77 നോട്ടൗട്ടായി തുടരുകയാണ് താൻ. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കില്ല. ബി.ജെ.പിയിൽ ചേരില്ലെന്ന് സോണിയ ഗാന്ധിയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും വഗേല പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഗുജറാത്ത് കോൺഗ്രസിലെ എം.എൽ.എമാർ കൂറുമാറി ബി.ജെ.പിക്ക് വോട്ടുചെയ്ത സംഭവത്തിനു പിന്നാലെയാണ് വഗേല പാർട്ടി വിട്ടത് എന്നത് ശ്രദ്ധേയമാണ്.
നിയമസഭയിലെ 57 കോൺഗ്രസ് എം.എൽ.എമാരിൽ 49 പേരുടെ വോേട്ട മീര കുമാറിന് ലഭിച്ചിട്ടുള്ളൂ. ഇത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കണമെന്ന് വഗേല ആവശ്യപ്പെട്ടിരുന്നു. ഇൗ ആവശ്യമുന്നയിച്ച് അദ്ദേഹം സോണിയയെയും രാഹുലിനെയും കാണുകയും ചെയ്തു. ഇത് നിരസ്സിക്കപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം നേതൃത്വവുമായി അകൽച്ചയിലായത്. ട്വിറ്ററിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ പിന്തുടരുന്നത് അവസാനിപ്പിച്ച് അദ്ദേഹം രോഷം പ്രകടിപ്പിച്ചു. ബി.ജെ.പിക്കെതിരായ പോസ്റ്റുകളും നീക്കിയിരുന്നു.
ഭാവി നിലപാട് വെളിപ്പെടുത്തിയില്ലെങ്കിലും ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ രാഷ്ട്രീയ കൂട്ടായ്മ രൂപവത്കരിക്കാൻ വഗേല ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. ബി.ജെ.പിയിലേക്ക് മടങ്ങുമെന്നും അഭ്യൂഹമുണ്ട്. 1996-97ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വഗേല ബി.ജെ.പി വിട്ടാണ് കോൺഗ്രസിലെത്തിയത്. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറായിരുന്നു. 2004ൽ യു.പി.എ മന്ത്രിസഭയിൽ ടെക്സ്റ്റൈൽസ് വകുപ്പിെൻറ ചുമതല വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
