ആർ.എസ്.എസിനെ സ്തുതിച്ച്ശങ്കർ മഹാദേവൻ
text_fieldsനാഗ്പുർ: ഇന്ത്യയുടെ സംസ്കാരം സംരക്ഷിച്ചതിന് ആർ.എസ്.എസിന് നന്ദിപറഞ്ഞ് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ. രാജ്യത്തിനുവേണ്ടി ചെയ്ത നല്ല പ്രവൃത്തികളിൽനിന്ന് അനുഗ്രഹം ഉൾക്കൊള്ളാൻ മാത്രമേ തനിക്ക് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്.എസ് സംഘടിപ്പിച്ച വാർഷിക വിജയദശമി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“എനിക്കെന്താണ് പറയാനാവുക.. എനിക്ക് നിങ്ങളെ വണങ്ങാൻ മാത്രമേ സാധിക്കൂ. അഖണ്ഡ ഭാരതം എന്ന ആശയത്തെ സംരക്ഷിക്കാനും, നമ്മുടെ സംസ്കാരത്തെയും വിശ്വാസത്തെയും സംരക്ഷിക്കാനും ആർ.എസ്.എസ് നടത്തിയ പ്രവർത്തനങ്ങൾ മറ്റെന്തിനേക്കാളും മുകളിലാണ്“ -അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.