Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബന്ധം ഉൗഷ്​മളമാക്കാൻ...

ബന്ധം ഉൗഷ്​മളമാക്കാൻ കൈകോർക്കുമെന്ന്​ മോദിയും ജിൻപിങ്ങും​

text_fields
bookmark_border
ബന്ധം ഉൗഷ്​മളമാക്കാൻ കൈകോർക്കുമെന്ന്​ മോദിയും ജിൻപിങ്ങും​
cancel

ബിഷ്​കേക്​: പ്രധാനമ​ന്ത്രി നരേന്ദ്ര മോദി ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്ങുമായി കൂടിക്കാഴ്​ച നടത്തി. കിർഗിസ്​ താനിലെ ബിഷ്​കേകിൽ ഷാങ്​ഹായ്​ സഹകരണ കൂട്ടായ്​മ (എസ്​.സി.ഒ) ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്​ച. സാമ്പത്തിക, സാംസ്​കാരിക ബന്ധം ഉൗഷ്​മളമാക്കാൻ ഒരുമിച്ച്​ പ്രവർത്തിക്കുമെന്ന്​ ഇരുനേതാക്കളും പറഞ്ഞു. ത​ീവ്രവാദത്തിനെതിര െ ശക്​തമായ നടപടി സ്വീകരിക്കാൻ പാകിസ്​താൻ തയാറായാൽ മാത്രമേ ഇരു രാജ്യങ്ങളും തമ്മിൽ സംഭാഷണം പുനരാരംഭിക്കാൻ കഴിയൂവെന്ന്​ കൂടിക്കാഴ്​ചയിൽ മോദി വ്യക്​തമാക്കി. ഇന്ത്യയും ചൈനയും പരസ്​പരം ഭീഷണിയായി നിൽക്കരുതെന്നും പരസ്​പരം വികസന പങ്കാളിയാകാൻ തങ്ങൾ ഒരുക്കമാണെന്നും ജിൻപിങ്​ പറഞ്ഞു.

ഷി ജിൻപിങ്ങുമായുള്ള ചർച്ച ഏറെ ഫലപ്രദമായിരുന്നെന്ന്​ മോദി ട്വിറ്ററിൽ കുറിച്ചു. മോദി നേടിയ തെരഞ്ഞെടുപ്പ്​ വിജയത്തെ ഷി ജിൻപിങ്​ അഭിനന്ദിച്ചു. മോദി അദ്ദേഹത്തിന്​ നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പ്​ വേളയിൽ ഒൗദ്യോഗിക ഫലപ്രഖ്യാപനം വരും മുമ്പുതന്നെ മോദിയെ ജിൻപിങ്​ അഭിനന്ദിച്ചിരുന്നു. ജൂൺ 15ന്​ 66 വയസ്സാകുന്ന ജിൻപിങ്ങിന്​ എല്ലാ ഇന്ത്യക്കാരുടെയും പേരിൽ മോദി പിറന്നാൾ ആശംസകൾ നേർന്നു. വുഹാനിൽ നടന്ന കൂടിക്കാഴ്​ചക്കുശേഷം ഇരുരാജ്യവും തമ്മി​െല ബന്ധത്തിൽ പുരോഗതിയും സ്ഥിരതയും ഉണ്ടായിട്ടുണ്ട്​.

ഇരുപക്ഷവും രാജ്യങ്ങളുടെ താൽപര്യങ്ങൾ കൂടുതൽ കരുതലോടെ പരിഗണി​െച്ചന്നും മോദി പറഞ്ഞു. ഡോക്​ലാമിലെ അതിർത്തിയിൽ ഇന്ത്യ-ചൈന സൈന്യം നേർക്കു​േനർ നിലയുറപ്പിച്ച 73 ദിവസങ്ങൾ ഉഭയകക്ഷി ബന്ധങ്ങൾ വഷളാക്കിയിരുന്നു. പിന്നീട്​ നടന്ന ചർച്ചകളിലാണ്​ ബന്ധം ഉൗഷ്​മളമാക്കാനുള്ള തീരുമാനമുണ്ടായത്​. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മോദിയും ജിൻപിങ്ങും 10 തവണ ചർച്ച നടത്തിയിട്ടുണ്ട്​. ഇരുനേതാക്കളും തമ്മിൽ ഉൗഷ്​മളമായ ചർച്ചയാണ്​ നടന്നതെന്ന്​ വിദേശകാര്യ മന്ത്രാലയ വക്താവ്​ രവീഷ്​ കുമാർ പറഞ്ഞു.

യു.എസ് പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​െൻറ ഏകപക്ഷീയ വ്യാപാര സംരക്ഷണ നയങ്ങൾക്കെതിരെ ​െഎക്യനിരയുണ്ടാക്കേണ്ട കാര്യം ജിൻപിങ്​ ഉന്നയിക്കുമെന്ന്​ കൂടിക്കാഴ്​ചക്ക്​ മുന്നോടിയായി ചൈന സൂചിപ്പിച്ചിരുന്നു. ചൈന-യു.എസ്​ വ്യാപാര യുദ്ധം കഴിഞ്ഞ ഒരു വർഷമായി വഷളായ അവസ്ഥയിലാണ്​. ചൈനീസ്​ ടെലികോം സ്​ഥാപനമായ വാവെയ്​ക്കെതിരെ വാഷിങ്​ടൺ കടുത്ത നിയന്ത്രണം​ കൊണ്ടുവന്നതോടെ ഇതു വർധിച്ചു. വ്യാപാര മേഖലയിൽ ഇന്ത്യയും യു.എസിൽനിന്ന്​ സമ്മർദം നേരിടുന്നുണ്ട്​. ഇൗ ഘട്ടത്തിൽ, ഇന്ത്യയുമായി ചേർന്ന്​ പ്രതിരോധമുയർത്താമെന്ന പ്രതീക്ഷ ചൈനക്കുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kyrgyzstanmalayalam newsindia newsShanghai SummitBishkek
News Summary - Shanghai Summit: Modi Embarks -India News
Next Story