Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസവർക്കറെ തഴയുന്നവർ...

സവർക്കറെ തഴയുന്നവർ അംബേദ്​കർക്ക്​ ഭാരത്​ രത്​ന നിഷേധിച്ചവർ –പ്രധാനമന്ത്രി

text_fields
bookmark_border
സവർക്കറെ തഴയുന്നവർ അംബേദ്​കർക്ക്​ ഭാരത്​ രത്​ന നിഷേധിച്ചവർ –പ്രധാനമന്ത്രി
cancel

മും​ബൈ: പ്ര​തി​പ​ക്ഷ​ത്തി​ന് എ​തി​രെ സ​വ​ര്‍ക്ക​ര്‍, അം​ബേ​ദ്ക​ര്‍, ക​ശ്മീ​ര്‍, മും​ബൈ സ്ഫോ​ട​ന പ​ര​മ്പ​ര വി​ഷ​യ​ങ്ങ​ള്‍ ആ​യു​ധ​മാ​ക്കി മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തെ​ര​ഞ്ഞെ ​ടു​പ്പ് റാ​ലി. സ​വ​ര്‍ക്ക​ര്‍ക്ക് ഭാ​ര​ത് ര​ത്ന ന​ല്‍ക​ണ​മെ​ന്ന ബി.​ജെ.​പി പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ഖ്യ ാ​പ​ന​ത്തെ ന്യാ​യീ​ക​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി, അ​ര്‍ഹി​ച്ചി​ട്ടും സ​വ​ര്‍ക്ക​ര്‍ക്ക് ഭാ​ര​ത് ര​ത്ന നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അം​ബേ​ദ്ക​ര്‍ക്ക് ഭാ​ര​ത് ര​ത്ന നി​ഷേ​ധി​ച്ച​വ​ര്‍ ത​ന്നെ​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച മ​ഹാ​രാ​ഷ്​​ട്ര​യി​ലെ അ​കോ​ള​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​യി​രു​ന്നു ഇ​ത്. രാ​ഷ്​​ട്ര നി​ര്‍മി​തി​യു​ടെ അ​ടി​ത്ത​റ​യാ​യി ദേ​ശീ​യ​ത രൂ​പ​പ്പെ​ട്ട​ത് സ​വ​ര്‍ക്ക​റു​ടെ ജീ​വി​ത മൂ​ല്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണെ​ന്നും കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ എ​ല്ലാം അ​ദ്ദേ​ഹ​ത്തെ അ​ധി​ക്ഷേ​പി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ക​ശ്മീ​രി​ല്‍ അം​ബേ​ദ്ക​റു​ടെ ഭ​ര​ണ​ഘ​ട​ന സ്ഥാ​പി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും അ​തി​നെ എ​തി​ര്‍ത്ത​വ​ര്‍ ല​ജ്ജി​ക്ക​ണ​മെ​ന്നും പ്ര​സം​ഗി​ച്ച മോ​ദി ക​ശ്മീ​ര്‍ വി​ഷ​യ​ത്തി​ന് മ​ഹാ​രാ​ഷ്​​ട്ര തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്തു​കാ​ര്യ​മെ​ന്ന് വി​മ​ര്‍ശി​ക്കു​ന്ന​വ​രോ​ട് ജ​മ്മു- ക​ശ്മീ​രി​ലു​ള്ള​വ​രും ഭാ​ര​ത​മാ​താ​വി​​െൻറ മ​ക്ക​ളാ​ണ് എ​ന്നാ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും പ​റ​ഞ്ഞു. ’93 ലെ ​മും​ബൈ സ്ഫോ​ട​ന പ​ര​മ്പ​ര​യി​ല്‍ പ്ര​തി​പ​ക്ഷ​ത്തെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യാ​ണ് മോ​ദി പ്ര​സം​ഗി​ച്ച​ത്.

അ​ധോ​ലോ​ക നേ​താ​വ് ഇ​ഖ്ബാ​ല്‍ മി​ര്‍ച്ചി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യു​ള്ള പ്ര​ഫു​ല്‍ പ​ട്ടേ​ലി‍​െൻറ സ്വ​ത്തി​ട​പാ​ടി​ലു​ള്ള എ​ന്‍ഫോ​ഴ്സ്മ​െൻറ്​ അ​ന്വേ​ഷ​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഇ​ത്. സ്ഫോ​ട​ന കേ​സ് പ്ര​തി​ക​ള്‍ എ​ങ്ങ​നെ നാ​ടു​വി​ട്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ ​സം​ഭ​വ​മെ​ന്ന് മോ​ദി പ​റ​ഞ്ഞു. പ്ര​ധാ​ന പ്ര​തി ശ​ത്രു​രാ​ജ്യ​ത്താ​ണ് അ​ഭ​യം തേ​ടി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ത​ങ്ങ​ള്‍ തു​റ​ന്നു​കാ​ട്ട​പ്പെ​ടും എ​ന്ന ഭ​യ​ത്താ​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ കേ​ന്ദ്ര സ​ര്‍ക്കാ​റി​നെ ആ​ക്ര​മി​ക്കു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modioppositionindia newsMaharashtra Rally
News Summary - Shameless' Opposition Dominate PM Modi’s Speech in Maharashtra Rally - India news
Next Story