പദ്മാവത്: സ്കൂൾ ബസിന് നേരെ ആക്രമണം
text_fieldsന്യൂഡൽഹി: പദ്മാവത് സിനിമയോടുള്ള പ്രതിഷേധം കൂടുതൽ ശക്തമാവുന്നു. സിനിമയോടുള്ള പ്രതിഷേധത്തിെൻറ ഭാഗമായി സ്‌കൂള്‍ ബസ്സിനു നേരെയും കർണിസേന ആക്രമണം നടത്തി. ഡല്‍ഹി ഗുഡ്ഗാവില്‍ ജിഡി ഗോയെങ്ക വേള്‍ഡ് സ്‌കൂള്‍ ബസ്സിനു നേരെയായിരുന്നു ആക്രമണം
രണ്ട്മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ യാത്രചെയ്തിരുന്ന ബസ്സിന് നേരെയാണ് കർണിസേന ആക്രമണം നടത്തിയത്. ആള്‍ക്കൂട്ടം ബസ്സിനു നേരെ കല്ലെറിയുകയും ചില്ലുകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തു.
വീഡിയോ ദൃശ്യങ്ങളില്‍ കുട്ടികള്‍ ഭയചകിതരായി കരയുന്നത് കാണാം. സീറ്റുകള്‍ക്കിടയില്‍ താഴ്ന്നിരുന്നാണ് കുട്ടികള്‍ കല്ലേറില്‍ നിന്ന് അഭയം പ്രാപിക്കുന്നത്. അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും ചേര്‍ന്ന് കുട്ടികളെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സിനിമക്കെതിരെയുള്ള സകല വിലക്കുകളും നീക്കിക്കൊണ്ട് നിലവിൽ സുപ്രീം കോടതി ഉത്തരവുണ്ട്. നാളെ റിലീസിങ്ങിനൊരുങ്ങുന്ന പദ്മാവതിനെതിരെ കലാപവുമായി മുന്നോട്ടു പോവുകയാണ് കര്‍ണിസേന
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
