Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദീ.. നിങ്ങളെയോർത്ത്...

മോദീ.. നിങ്ങളെയോർത്ത് ലജ്ജിക്കുന്നു- പവാർ

text_fields
bookmark_border
pavar-and-modi
cancel

നാഗ് പുർ: മുൻപ്രധാനമന്ത്രി  മൻമോഹൻ സിങ്ങിനെതിരായ മോദിയുടെ പരാമർശത്തെ പരിഹസിച്ച് എൻ.സി.പി നേതാവ് ശരദ് പവാർ. മോദീ നിങ്ങളെയോർത്ത് ലജ്ജിക്കുന്നു- എന്നാണ് ശരദ് പവാർ പറഞ്ഞത്.

ഈ രാജ്യത്തെ മുൻപ്രധാനമന്ത്രിക്കെതിരെയും പ്രതിരോധ ഉദ്യോഗസ്ഥൻമാർക്കെതിരെയുമാണ്  താങ്കൾ ആരോപണം ഉന്നയിക്കുന്നതെന്ന് ഓർക്കണമെന്നും മുൻപ്രതിരോധ മന്ത്രിയായിരുന്ന പവാർ പറഞ്ഞു. രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളോ കർഷകരുടെ പ്രശ്നങ്ങളോ പരിഹരിക്കാൻ  മോദി സർക്കാറിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വിഭാഗീയത സൃഷ്ടിക്കാനായി പാകിസ്താനെ കൊണ്ടുവരുന്നതെന്നും നാഗ്പൂരിൽ കോൺഗ്രസും എൻ.സി.പിയും സംയുക്തമായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെ പവാർ പറഞ്ഞു.

മോദി ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ അന്തസ്സ് തരംതാഴ്ത്തുന്ന പ്രവൃത്തിയാണെന്നും പവാർ പറഞ്ഞു.

സഖ്യകക്ഷിയായ ശിവസേനയും മോദിക്കെതിരെ രംഗത്ത് വന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പാകിസ്താനെ ഉപയോഗിച്ചത് അധാർമികമായ രീതിയാണെന്നും ശിവസേന കുറ്റപ്പെടുത്തി.

പാകിസ്താൻ ഉന്നത ഉദ്യോഗസ്ഥർക്കുവേണ്ടി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ  ഒരുക്കിയ വിരുന്നിൽ വെച്ച് ബി.ജെ.പിക്കെതിരായ ഗൂഡാലോചന നടന്നുവെന്നും ഇതിൽ മൻമോഹൻ സിങ്ങും പങ്കെടുത്തിരുന്നു എന്നുമായിരുന്നു മോദിയുടെ ആരോപണം. ഞായറാഴ്ച ഗുജറാത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി ആരോപണം ഉന്നയിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimanmohan sighmalayalam newsSarad Pavar
News Summary - Shame on you,’ Pawar tells PM Modi Over Remarks Against Manmohan-India news
Next Story