Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ശാകിബുൽ ഹസന് വധഭീഷണി

text_fields
bookmark_border
Shakib Al Hasan gets death threat for attending puja in Kolkata, apologises
cancel

കൊൽക്കത്ത: മുസ്‌ലിം മത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ശാകിബുൽ ഹസന് വധഭീഷണി. ഫേസ്ബുക്ക് ലൈവിലൂടെയാണ് ശാകിബിനെ കൊല്ലുമെന്ന് പറഞ്ഞുള്ള വധ ഭീഷണിയെത്തിയത്. കഴിഞ്ഞ 12ന് കൊൽക്കത്തയിൽ നടന്ന കാളി പൂജയും കിഴക്കൻ കൊൽക്കത്തയിലെ കങ്കുർഗാച്ചിയിൽ അമ്ര ഷോബായ് ക്ലബ് ശ്യാമ പൂജയും ശാകിബ് ഉദ്ഘാടനം ചെയ്തിരുന്നു. പിന്നാലെയാണ് ഭീഷണിയുണ്ടായത്.

'ശാകിബിന്‍റെ പ്രവര്‍ത്തികള്‍ മുസ്‌ലിം മതവിശ്വാസികള്‍ക്ക് ചേരുന്നതല്ല, വിശ്വാസത്തെ വൃണപ്പെടുത്തുന്നതാണ്. ശാകിബിനെ കൊല്ലാനായി താൻ ധാക്കയിലേക്ക് വരികയാണ്. കത്തികൊണ്ട് വെട്ടി തുണ്ടമാക്കും' എന്നായിരുന്നു ലൈവിൽ വന്നയാൽ പറഞ്ഞത്. പിന്നാലെ ഇയാൾ വധഭീഷണിക്ക് മാപ്പപേക്ഷയുമായി വീണ്ടും ലൈവിൽ വന്നിരുന്നു.

വീഡിയോയുടെ ലിങ്ക് സൈബര്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും നിയമ നടപടി ഉടന്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story