ചിന്മയാനന്ദിനെതിരെ പീഡനപരാതി നല്കിയ യുവതി കസ്റ്റഡിയില്‍
text_fieldsലഖ്നോ: ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡനത്തിന് പരാ തി നല്കിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന കേസിലാണ് യു.പി. പ ൊലീസ് പ്രത്യേക അന്വേഷണസംഘം യുവതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യാനായാണ് പരാതിക്കാരിയെ കസ്റ്റഡിയിലെട ുത്തതെന്നാണ് പൊലീസ് അറിയിച്ചത്.
ചിന്മയാനന്ദ് തനിക്കെതിരെ നല്കിയ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യ പ്പെട്ടുള്ള ഹരജി അലഹാബാദ് ഹൈകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെതിരെ ഹരജിയുമായി ഷാജഹാന്‍പുരിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം യുവതിയെ തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുത്തത്. സഹോദരനും പിതാവിനുമൊപ്പമാണ് യുവതി കോടതിയിൽ എത്തിയിരുന്നത്.
കേസ് അന്വേഷണം നിരീക്ഷിക്കുന്നത് പ്രത്യേക ബെഞ്ചാണെന്നും ഹൈക്കോടതിക്ക് പരിഗണിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈകോടതി അറസ്റ്റ് തടയണമെന്ന യുവതിയുടെ ഹരജി കഴിഞ്ഞ ദിവസം തള്ളിയത്.
പണം തട്ടിയെന്ന ചിന്മയാനന്ദിെൻറ പരാതിയില്‍ യുവതിയുടെ രണ്ടു ബന്ധുക്കളെയും സുഹൃത്തിനെയും പൊലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.
ചിന്മയാനന്ദിെൻറ കോളേജിലെ നിയമവിദ്യാര്‍ഥിനിയായിരുന്ന തന്നെ ഒരുവര്‍ഷത്തോളം ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തന്നെ ആശ്രമത്തിൽവെച്ച് പീഡിപ്പിച്ചതായി സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവതിയെ കാണാതായിരുന്നു. പിന്നീട് രാജസ്ഥാനിൽനിന്ന് സുഹൃത്തിനൊപ്പം കണ്ടെത്തി. പ്രത്യാഘാതം ഭയന്നാണ് കടന്നുകളഞ്ഞതെന്ന് ഇവർ പറഞ്ഞതായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് ആരോപിച്ച് ചിന്മയാനന്ദ് യുവതിക്കെതിരെയും പരാതി നല്‍കുകയായിരുന്നു.
പീഡനക്കേസിൽ അറസ്റ്റിലായ ചിന്മയാനന്ദിയെ ലക്നോവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുൻ കേന്ദ്രമന്ത്രികൂടിയായ ചിന്മയാനന്ദിെന എസ്.ഐ.ടി അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
