വാഷിങ്ടൺ: വിശ്വപ്രസിദ്ധമായ ടൈം മാഗസിെൻറ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയിൽ ഷഹീൻ ബാഗ് സമരനായിക ബിൽകീസും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിെച്ചെ, പ്രഫസർ രവീന്ദ്ര ഗുപ്ത എന്നിവരാണ് പട്ടികയിലുള്ള മറ്റു ഇന്ത്യക്കാർ.
2019 വർഷത്തിൽ വിവിധ മേഖലകളിലായി ഏറ്റവും സ്വാധീനം ചെലുത്തിയവരെയാണ് പട്ടികയിലേക്ക് തെരഞ്ഞെടുത്തത്. ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ്, അമേരിക്കൻ ഡോക്ടർ അേൻറാണിയോ ഫൗസി, ഡെമോക്രാറ്റിക് വൈസ് പ്രസിഡൻറ് സ്ഥാനാർഥി കമല ഹാരിസ്, യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്, ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡൻ, ജർമൻ ചാൻസലർ ഏംഗല മെർക്കൽ, ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടൺ എന്നീ പ്രമുഖരും ലിസ്റ്റിൽ ഉൾപ്പെട്ടു.
പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹിയിലെ ഷഹീൻബാഗിൽ ആരംഭിച്ച സ്ത്രീ പ്രതിഷേധകൂട്ടായ്മയിലെ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് ബിൽകീസ്. ദാദി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ബിൽകീസ് ബാനും ധീരമായ സമര നിലപാടുകളാൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.