Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശാഹീൻബാഗ്​ ചാവേറുകളെ...

ശാഹീൻബാഗ്​ ചാവേറുകളെ വാർത്തെടുക്കുന്ന ഇടമെന്ന്​ കേന്ദ്രമന്ത്രി

text_fields
bookmark_border
ശാഹീൻബാഗ്​ ചാവേറുകളെ വാർത്തെടുക്കുന്ന ഇടമെന്ന്​ കേന്ദ്രമന്ത്രി
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്ന ശാഹീൻബാഗ്​ ഇന്ന്​ ചാവേറുകളെ വാർത്തെടുക്കുന്ന ഇടമായി മ ാറിയെന്ന്​ കേ​ന്ദ്രമന്ത്രി ഗിരിരാജ്​ സിങ്​. രാജ്യത്തിനെതിരായ ഗൂഢാലോചനയാണ്​ ശാഹീൻബാഗിൽ നടക്കുന്നതെന്നും മന്ത്രി ആരോപിച്ച​ു. ട്വിറ്ററിലൂടെയാണ്​ മന്ത്രിയുടെ വിവാദ പ്രസ്​താവന.

ശാഹീൻബാഗ്​ ഇപ്പോൾ ഒരു മുന്നേറ്റമല്ല. അവിടെ ചാവേർ ബോബുകളെ സൃഷടിച്ചെടുക്കുകയാണ്​. രാജ്യ തലസ്ഥാനത്ത് തന്നെ രാജ്യത്തിനെതിരായ ഗൂഢാലോചന ആസൂത്രണം ചെയ്യുകയാ​ണെന്നും ഗിരിരാജ്​ സിങ്​ ട്വിറ്ററിൽ കുറിച്ചു.

ശാഹീൻബാഗിലെ സമരക്കാർക്കെതിരെ ബി.ജെ.പി നേതാക്കൾ നിരവധി ആരോപണങ്ങളാണ്​ ഉയർത്തുന്നത്​. ശാഹീൻബാഗ്​ മിനി പാകിസ്​താനാണെന്ന ഡൽഹി സ്ഥാനാർഥി കപിൽ മിശ്രയുടെ വിമർശനവും വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsSuicide bombersCAA protestShaheen BaghSiriraj Singh
News Summary - Shaheen Bagh Now Suicide Bombers' Breeding Ground: Minister Giriraj Singh -
Next Story