Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാറൂഖ് സെയ്ഫിയെ പിടികൂടിയത് മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്ന്

text_fields
bookmark_border
അജ്മീറിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി
ഷാറൂഖ് സെയ്ഫിയെ പിടികൂടിയത് മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്ന്
cancel

മുംബൈ: എലത്തൂരിൽ ഓടുന്ന ട്രെയിനിലെ യാത്രക്കാരുടെ ദേഹത്ത് തീകൊളുത്തിയ കേസിൽ ഷാറൂഖ് സെയ്ഫിയെ പിടികൂടിയത് മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്ന്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകളുടെ വിവരങ്ങൾ ബന്ധുക്കൾ ഇന്റലിജൻസ് ബ്യൂറോക്ക് നൽകിയിരുന്നതായാണ് പറയുന്നത്. ഇവയിൽ ഒനിന്റെ സിഗ്നൽ ചൊവ്വാഴ്ച രാത്രി 11.30ന് രത്നഗിരിയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇന്റലിജൻസ് ബ്യൂറോ രത്നഗിരി പൊലീസിനും മഹാരാഷ്ട്ര എ.ടി.എസിനും റെയിൽവേ പൊലീസിനും വിവരം കൈമാറി.

വിവരം ലഭിച്ചത് പ്രകാരം രത്നഗിരി പൊലീസ് അവിടുത്തെ സർക്കാർ ആശുപത്രിയിൽ എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പൊള്ളലേറ്റ പ്രതി ചികിത്സ പൂർത്തിയാക്കാതെയാണ് ആശുപത്രിയിൽനിന്ന് മുങ്ങിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ന് പുലർച്ചെ 1.30ഓടെ രത്നഗിരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്ന പ്രതിയെ റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു. അജ്മീറിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.

പ്രതി കുറ്റം സമ്മതിച്ചതായും മറ്റാരോ ആവശ്യപ്പെട്ടത് പ്രകാരമാണ് ട്രെയിനിൽ തീവെച്ചതെന്ന് പറഞ്ഞതായും എ.ടി.എസ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shahaukh Saifi was caught by following his mobile phone
Next Story