ഷാരൂഖ് ഖാന് മഹാരാഷ്ട്ര സർക്കാർ ഒമ്പത് കോടി രൂപ നൽകും
text_fieldsമുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് മഹാരാഷ്ട്ര സർക്കാർ ഒമ്പത് കോടി രൂപ നൽകും. ഷാരൂഖിന്റെ ബംഗ്ലാവായ മന്നത്തിന്റെ ഉടമസ്ഥത സ്വന്തമാക്കുമ്പോൾ ഫീസ് കണക്കാക്കിയതിൽ പിഴവ് ഉണ്ടായിരുന്നു. ഷാരൂഖ് അന്ന് മഹാരാഷ്ട്ര സർക്കാറിന് കൂടുതൽ തുക ഫീസായി നൽകിയിരുന്നു. ഈ അധിക തുകയാണ് സർക്കാർ തിരികെ നൽകുന്നത്.
2019ലാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ലീസിനെടുത്ത മന്നത്ത് ആഡംബര ബംഗ്ലാവ് സ്വന്തം ഉടമസ്ഥതയിലേക്ക് മാറ്റിയിരുന്നു. ഇതിന് ഫീസും ഒടുക്കിയിരുന്നു. എന്നാൽ, അന്ന് ഷാരൂഖ് അധിക ഫീസ് നൽകിയെന്ന് റസിഡന്റ് സബർബൻ കലക്ടർ സതീഷ് ബാഗൽ പറഞ്ഞു.
ഇതാണ് ഇപ്പോൾ തിരികെ നൽകുന്നത്. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് അപേക്ഷ നൽകുകയും ചെയ്തിരുന്നു. അന്ന് 25 കോടി രൂപയാണ് ഷാരൂഖ് ഫീസായി നൽകിയത്.
നേരത്തെ ഷാരൂഖിന്റെ ലണ്ടനിലെ വസതി വീണ്ടും ചർച്ചയായിരുന്നു.അതിസമ്പന്നരടക്കം താമസിക്കുന്ന പാര്‍ക് ലെയ്നിലെ ഷാരൂഖിന്റെ വസതയാണ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസിന്‍റെ 2009 ലെ റിപ്പോര്‍ട്ട് പ്രകാരം 20 മില്യണ്‍ പൗണ്ട് (ഇന്നത്തെ 214 കോടി രൂപ) ആണ് ഈ വീടിന്‍റെ വില. ഒക്ടോബറില്‍ യുകെയില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ വ്ലോഗര്‍ വീഡിയോ പങ്കുവച്ചതോടെയാണ് ഈ വീട് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.
മന്നത്ത് കൂടാതെ മുംബൈയില്‍ത്തന്നെ ജന്നത്ത് എന്ന ഒരു വില്ല കൂടിയുണ്ട് ഷാരൂഖ് ഖാന്. ഷാരൂഖ് ഖാന്‍റെ ഭാര്യ ഗൗരി ഖാന്‍റെ പേരില്‍ ദില്ലിയിലും ഒരു ആഡംബര വസതിയുണ്ട്. ദുബൈയിലും ഷാരൂഖ് ഖാന് വീട് ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

