ഭീകരവാദത്തിന് പാക് മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല –ഖുറൈശി
text_fieldsഇസ്ലാമാബാദ്: ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർധമാനെ മോചിപ്പിക്കുന്നതിന് പാകിസ്താനുമേൽ സമർദമോ ഏതെങ്കിലും തരത്തിൽ നിർബന്ധമോ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി. ഇന്ത്യ ഉൾപ്പെടെ ഏതൊരു രാജ്യത്തിനെതിരെയും ഭീകരവാദത്തിന് പാക് മണ്ണ് ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല. ‘രാജ്യത്തിെൻറയും മേഖലയുെടയും സമാധാനത്തിന് കോട്ടം വരുത്തുന്നതും ദേശവിരുദ്ധവുമായ സംഗതികളും പാകിസ്താൻ അനുവദിക്കില്ല. തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടി ഉണ്ടാകും’- അദ്ദേഹം തുടർന്നു.
‘അവരുടെ (ഇന്ത്യ) ദുഃഖം വർധിപ്പിക്കേണ്ട ആവശ്യം ഞങ്ങൾക്കില്ലെന്ന് അറിയിക്കണമായിരുന്നു. പൗരന്മാർ ദുരിതം അനുഭവിക്കരുത്. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നു’- ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ അഭിനന്ദെൻറ മോചനം പരാമർശിച്ച് ഖുറൈശി പറഞ്ഞു. പൈലറ്റിനെ വിട്ടയച്ചത് ജനീവ കരാറിെൻറ അടിസ്ഥാനത്തിലാണെന്നാണ് ഇന്ത്യൻ നിലപാട്.
‘‘പുൽവാമ ഭീകരാക്രമണത്തിൽ പാക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിെൻറ പങ്ക് വ്യക്തമാക്കുന്ന രേഖകൾ ഇന്ത്യ കൈമാറിയിട്ടുണ്ട്. എന്നാൽ, ഇതേ കുറിച്ച് ഇന്ത്യയുമായി സംസാരിക്കണം. ഞങ്ങൾ ചർച്ചക്ക് തയാറാണ്’’ പാകിസ്താനിൽ പുതിയ സർക്കാറാണുള്ളത്. പുതിയ സമീപനവും മനോഭാവവുമാണുള്ളത്. പാകിസ്താെൻറ നയങ്ങൾ വളരെ വ്യക്തമാണ് -ഖുറൈശി പറഞ്ഞു.
ഫെബ്രുവരി 14ന് 40 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം ജയ്ശെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സംഘടനയുടെ നേതൃത്വം ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ബന്ധപ്പെട്ടപ്പോൾ അവർ നിഷേധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ജയ്ശെ മുഹമ്മദ് മേധാവി മസ്ഉൗദ് അസ്ഹർ പാകിസ്താനിൽ തെന്നയുണ്ട്. രോഗബാധിതനായ അയാൾക്ക് വീട്ടിൽനിന്ന് ഇറങ്ങാൻ പോലും കഴിയില്ല. ഇന്ത്യ വ്യക്തമായ തെളിവുകൾ നൽകിയാൽ അയാൾക്കെതിരെ നടപടിയെടുക്കും. കോടതിയിൽ നിലനിൽക്കുന്ന തെളിവുകളാണ് ആവശ്യം -ഖുറൈശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
