'താജ്മഹൽ നിർമിക്കാൻ ഷാജഹാൻ ക്വട്ടേഷൻ ക്ഷണിച്ചിട്ടില്ല', കെട്ടിട നവീകരണ നടപടിക്രമങ്ങളിൽ വിചിത്ര മറുപടിയുമായി ബി.ജെ.പി മന്ത്രി
text_fieldsപനാജി: താജ്മഹൽ നിർമിക്കാൻ ഷാജഹാൻ ക്വട്ടേഷൻ ക്ഷണിച്ചിട്ടില്ലെന്ന് ഗോവ കലാ-സാംസ്കാരിക മന്ത്രി ഗോവിന്ദ് ഗൗഡെ. സംസ്ഥാന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് ബി.ജെ.പിക്കാരനായ മന്ത്രി വിചിത്ര വാദം ഉന്നയിച്ചത്. ചോദ്യോത്തര വേളയിൽ ഗോവ ഫോർവേഡ് പാർട്ടി (ജി.എഫ്.പി) എം.എൽ.എ വിജയ് സർദേശായി, സംസ്ഥാന തലസ്ഥാനത്തെ കലാ അക്കാദമി കെട്ടിടം നവീകരിക്കാൻ 49 കോടി രൂപയുടെ വർക്ക് ഓർഡർ അനുവദിച്ചപ്പോൾ കലാ-സാംസ്കാരിക വകുപ്പ് നടപടിക്രമങ്ങൾ മറികടന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.
"താജ്മഹൽ എക്കാലവും നിലനിൽക്കുന്നതും മനോഹരവുമാണ്, കാരണം ഷാജഹാൻ അത് ആഗ്രയിൽ നിർമിക്കാൻ ക്വട്ടേഷൻ ചോദിച്ചില്ല. എന്റെ ബഹുമാന്യനായ സഹപ്രവർത്തകൻ തീർച്ചയായും ആഗ്രയിലെ താജ്മഹൽ സന്ദർശിച്ചിരിക്കണം. അതിന്റെ നിർമാണം 1632ൽ ആരംഭിച്ച് പൂർത്തിയായത് 1653ലാണ്. എന്നാൽ ഇന്നും അത് മനോഹരവും ശാശ്വതവുമായി കാണപ്പെടുന്നു. താജ്മഹൽ പണിയുമ്പോൾ ഷാജഹാൻ ക്വട്ടേഷൻ ക്ഷണിച്ചില്ല, 390 വർഷമായി അത് അതേപടി തുടരുന്നു" എന്നിങ്ങനെയായിരുന്നു ഗോവിന്ദ് ഗൗഡെയുടെ മറുപടി.
കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്രമങ്ങൾ ലംഘിച്ച് ടെക്‌ടൺ ബിൽഡ്‌കോൺസ് പ്രൈവറ്റ് ലിമിറ്റഡിന് നവീകരണ പ്രവൃത്തി നൽകിയെന്ന് സർദേശായി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

