രാഷ്ട്രീയ പാർട്ടികളിലേക്കില്ല –ഷാ ഫൈസൽ
text_fieldsശ്രീനഗർ: താൻ ഒരു മുഖ്യധാര രാഷ്ട്രീയപാർട്ടിയിലും അംഗമാകില്ലെന്നും ആസന്നമായ ലോ ക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നത് സന്തോഷമുള്ള കാര്യമാണെന്നും കശ്മീർ സിവിൽ സർവിസിൽ നിന്ന് രാജിവെച്ച െഎ.എ.എസ് ഒാഫിസർ ഷാ ഫൈസൽ. പാക് പ്രധാനമന്ത്രി ഇംറാൻഖാെൻറയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറയും പ്രവർത്തനങ്ങളിൽ ആകൃഷ്ടനാണെന്നും എന്നാൽ, അവരുടെ രാഷ്ട്രീയപാത പിന്തുടരാൻ ഉദ്ദേശ്യമില്ലെന്നും ഫൈസൽ കൂട്ടിച്ചേർത്തു.
നിലവിലെ രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നതിന് പകരം ജനങ്ങളുടെ പ്രത്യേകിച്ച്, യുവാക്കളുടെ പ്രശ്നങ്ങൾ കേൾക്കുകയും പഠിക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിൽ രക്തച്ചൊരിച്ചിൽ വർധിക്കുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് ഷാ ഫൈസൽ സിവിൽ സർവിസിൽ നിന്ന് രാജിവെച്ചത്. 2010 െഎ.എ.എസ് ബാച്ചിലെ ഒന്നാം റാങ്കുകാരനാണ് ഫൈസൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
