കാർപറ്റ് കഴിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു; ചെന്നൈ എയർപോർട്ടിനെ ട്രോളി ഷബാന ആസ്മി
text_fieldsയാത്രക്കാർക്കുള്ള അറിയിപ്പുകൾ നൽകാൻ സൂചനാബോർഡുകൾ എയർപോർട്ടുകളിൽ കാണാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ബോർഡുകള ിൽ എഴുതിയിരിക്കുന്നത് ശരിയല്ലെങ്കിൽ ആളുകൾ കുഴങ്ങും. ചെന്നൈ വിമാനത്താവളത്തിൽ കണ്ട ഒരു 'പ്രത്യേക' സൈൻ ബോർഡ് ഒരിക ്കൽ കൂടി നടി ഷബാന ആസ്മി ജനങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ് ഇപ്പോൾ.
'കാർപറ്റ് കഴിക്കുന്നത് കർശനമായി നിരോധി ച്ചിരിക്കുന്നു' എന്നാണ് ബോർഡിൽ ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ച ഈ ബോർ ഡ് തെറ്റായ വിവർത്തനമാണ് നൽകുന്നത്.
ഇംഗ്ലീഷിന് തൊട്ടുമേലെ ഇതിൻെറ ഹിന്ദി പതിപ്പ് നൽകിയിട്ടുണ്ട്. “തറയിൽ ഭക്ഷണം കഴിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു” എന്നാണ് ഹിന്ദിയിൽ എഴുതിയിരിക്കുന്നത്. പരവതാനി കഴിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് ഇംഗ്ലീഷിലും. പരവതാനിയിൽ ഭക്ഷണം കഴിക്കരുതെന്നാണ് അധികൃതർ ഉദ്ദേശിച്ചതെങ്കിലും പിശക് പറ്റുകയായിരുന്നു.
ഈ ചിത്രം യഥാർത്ഥത്തിൽ 2015ൽ എടുത്തതാണ്. തൻെറ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഷബാന ആസ്മി ഷെയർ ചെയ്തതോടെ ചിത്രം വൈറലാകാൻ അധികം സമയമെടുത്തില്ല.
