Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോഫിയ ഖുറൈശിയെ...

സോഫിയ ഖുറൈശിയെ പുകഴ്ത്താൻ ഉദ്ദേശിച്ചത് ഇകഴ്ത്തലായതാണെന്ന് എസ്.ജി സുപ്രീംകോടതിയിൽ

text_fields
bookmark_border
സോഫിയ ഖുറൈശിയെ പുകഴ്ത്താൻ ഉദ്ദേശിച്ചത് ഇകഴ്ത്തലായതാണെന്ന് എസ്.ജി സുപ്രീംകോടതിയിൽ
cancel
camera_alt

കേണൽ സോഫിയ ഖുറൈശി

ന്യൂഡൽഹി: ‘ഓപറേഷൻ സിന്ദൂർ’ രാജ്യത്തോട് വിശദീകരിക്കാൻ നിയോഗിക്കപ്പെട്ടവരിൽ ഒരാളായ കേണല്‍ സോഫിയ ഖുറൈശിക്കെതിരെ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷാ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകാൻ വൈകുന്നതിൽ സംസ്ഥാന സർക്കാറിന് സുപ്രീംകോടതി വിമർശനം. കോടതി ഉത്തരവുകൾ നടപ്പിലാക്കാൻ സർക്കാർ ഇനിയും വൈകരുതെന്നും മതിയായ സമയം ഇതിനോടകം നൽകിക്കഴിഞ്ഞതായും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേണൽ സോഫിയ ഖുറൈശിയെ പുകഴ്ത്താൻ ഉദ്ദേശിച്ചത് ഇകഴ്ത്തലായതാണെന്ന് മന്ത്രിയെന്നും അദ്ദേഹത്തോട് മൃദുസമീപനം സ്വീകരിക്കണമെന്നും മന്ത്രിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ (എസ്.ജി) തുഷാർ മേത്ത കോടതിയിൽ അഭ്യർഥിച്ചു. എന്നാൽ, രാഷ്ട്രീയ നേതാക്കൾക്ക് കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻ അറിയാമെന്നും നാക്കുപിഴയാണെങ്കിൽ ഉടൻ മാപ്പുപറയുമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

മന്ത്രിയുടെ പ്രസ്താവനകൾ നിർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച കോടതി, അദ്ദേഹത്തിന് പശ്ചാത്താപമില്ലെന്നും ഇത്തരം പ്രസ്താവനകൾ നടത്തുന്നത് അദ്ദേഹത്തിന്റെ ശീലമാണെന്ന് റിപ്പോർട്ടുണ്ടെന്നും വ്യക്തമാക്കി.കേണൽ സോഫിയ ഖുറൈശിയെ ഭീകരരുടെ സഹോദരിയെന്നായിരുന്നു മന്ത്രി നടത്തിയ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hate SpeechTushar MehtaSupreme CourtOperation SindoorColonel Sofia Qureshi
News Summary - SG tells Supreme Court that his intention to praise Sophia Qureshi was derogatory
Next Story