ഇഫ്ലു തെരഞ്ഞെടുപ്പ്: ടി.എസ്.എഫ് സഖ്യ സ്ഥാനാർഥി പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സീറ്റിൽ ഫ്രറ്റേണിറ്റിക്ക് ജയം
text_fieldsഹൈദരാബാദ്: ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാല (ഇഫ്ലു) തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സീറ്റിൽ തെലങ്കാന സ്റ്റുഡന്റ്സ് ഫോറത്തിന്റെ (ടി.എസ്.എഫ്) സ്ഥാനാർഥിക്ക് വിജയം. തെലങ്കാന സ്റ്റുഡന്റ്സ് ഫോറത്തിന്റെയും എം.എസ്.എഫിന്റെയും നേതൃത്വത്തിലുള്ള ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർഥി പോരിക വികാസാണ് 431 വോട്ടുകളോടെ തെരഞ്ഞെടുക്കപ്പെട്ടത്. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ശഹീൻ അഹ്മദ് രണ്ടാമതെത്തി. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സീറ്റുകളിൽ എസ്.എഫ്.ഐ സഖ്യത്തിന്റെ സ്ഥാനാർഥികൾ വിജയിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നൂറ മൈസൂൺ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
ജനാധിപത്യ സഖ്യത്തിന്റെ നെല്ല സൗമ്യയാണ് കൾച്ചറൽ സെക്രട്ടറിയായത്. സ്പോർട്സ് സെക്രട്ടറി സ്ഥാനത്തേക്ക് എൻ.എസ്.യു.ഐയുടെ അർബാസ് അമൻ വിജയിച്ചു. എസ്.എ.എ.എസ് കൗൺസിലറായി ഫ്രറ്റേണിറ്റിയുടെ മറിയം നാസിഹയും വിജയിച്ചു. എ.ബി.വി.പി തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടു.
എസ്.എഫ്.ഐയുടെ എ. ആർദ്ര 770 വോട്ടുകളോടെയാണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഡിന എൽസ ജോർജ് 483 വോട്ടുകൾക്കും വിജയിച്ചു. എസ്.എഫ്.ഐയുടെ സാന്ദ്ര ബി. സജിത്താണ് ആഭ്യന്തര പരാതി പരിഹാര സമിതി (പി.എച്ച്.ഡി) പ്രതിനിധിയായി വിജയിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

