Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, പണം തട്ടി; പരിശീലകനെതിരെ പരാതിയുമായി ദേശീയ വനിത കായികതാരം
text_fieldsbookmark_border
ന്യൂഡൽഹി: പരിശീലകൻ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദേശീയ വനിത കബഡി താരത്തിന്റെ പരാതി. 2015ലാണ് പരിശീലകൻ ആദ്യമായി പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. മത്സരങ്ങളിൽ പ്രതിഫലമായി ലഭിക്കുന്ന തുകയുടെ വിഹിതം നൽകണമെന്ന് 2018ൽ ആവശ്യപ്പെടുകയും ഇതുപ്രകാരം 43.5 ലക്ഷം രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു.
2021ൽ താൻ വിവാഹിതയായ ശേഷം സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് പരിശീലകൻ ഒളിവിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

