മാധ്യമപ്രവർത്തകനെതിരെ ലൈംഗികാരോപണവുമായി നടി
text_fieldsചെന്നൈ: മുതിർന്ന മാധ്യമപ്രവർത്തകൻ പ്രകാശ് കെ. സ്വാമിക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ ലൈംഗികാരോപണവുമായി തമിഴ്നടി രംഗത്ത്. 2016ൽ ഹോേങ്കാങ്ങിൽ തെൻറ ഭർത്താവ് മരിച്ചശേഷമാണ് പ്രകാശ് സഹായവാഗ്ദാനങ്ങളുമായി അടുത്തതെന്ന് വ്യാഴാഴ്ച പുറത്തുവിട്ട എട്ടു മിനിറ്റ് വിഡിയോയിൽ 42കാരിയായ നടി വെളിപ്പെടുത്തി.
മകന് പാസ്പോർട്ട് കിട്ടാനും പ്രകാശ് സഹായിച്ചു. വീട്ടിൽവെച്ച് അപമര്യാദയായി പെരുമാറിയപ്പോൾ ഇറക്കിവിട്ടു. പിന്നീട് ഫോണിലൂടെ അശ്ലീല സന്ദേശവും പടവും അയച്ച് ശല്യം തുടർന്നു. പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്തുമെന്ന് പ്രകാശ് ഭീഷണിപ്പെടുത്തി. രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും ഒപ്പമുള്ള ചിത്രങ്ങൾ കാണിച്ച് തനിക്ക് ഉന്നത കേന്ദ്രങ്ങളിൽ സ്വാധീനമുണ്ടെന്ന് അവകാശപ്പെട്ട് പ്രകാശ് നിരവധി സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും നടി ആരോപിച്ചു.
അതിനിടെ, ഭർത്താവിേൻറത് സ്വാഭാവിക മരണമല്ലെന്നും ഇതിന് പിന്നിൽ താനാണെന്നും മറ്റും പറഞ്ഞ് ചില തമിഴ് വാരികകളിൽ വാർത്തകൾ പ്രചരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിൽ പരാതിനൽകി. എന്നിട്ടും നടപടിയുണ്ടായിട്ടില്ല.
എന്നാൽ, താൻ ഒരു നിലയിലും നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അമേരിക്കയിലുള്ള പ്രകാശ് എം. സ്വാമി പ്രതികരിച്ചു. താൻ രാജ്യാന്തര അന്വേഷണാത്മക പത്രപ്രവർത്തകനാണെന്നും നടിക്കെതിരായ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് അവരെ സമീപിച്ചശേഷമാണ് തനിക്കെതിരെ ആക്ഷേപങ്ങളുയർത്തിയതെന്നും അടുത്ത ദിവസം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും പ്രകാശ് പറഞ്ഞു.
