Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ പീഡിപ്പിച്ചു: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

text_fields
bookmark_border
13 കാരിക്ക് പൊലീസിന്‍റെ ക്രൂരമർദനം
cancel

ബംഗളൂരു: കലബുറഗിയില്‍ ഹോസ്റ്റൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ പ്രിന്‍സിപ്പലും കമ്പ്യൂട്ടര്‍ ഓപ്പറേറ്ററും അറസ്റ്റിൽ. ചിഞ്ചോളി കുഞ്ചാവരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോസ്റ്റലിലാണ് സംഭവം. സെക്കന്‍ഡറി ക്ലാസുകളിലെ നൂറിലധികം കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്.

സാമൂഹികക്ഷേമ വകുപ്പ് അസി. ഡയറക്ടര്‍ പ്രഭുലിംഗ വാലിയുടെ പരാതിപ്രകാരമാണ് കേസെടുത്തത്. സംഭവം പുറത്തായതിനെ തുടർന്ന് കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ സ്‌കൂള്‍ വളപ്പിൽ കയറി ജീവനക്കാരെ മർദിച്ചിരുന്നു. കലബുറഗി എസ്.പി ഇഷ പന്ത് സ്ഥലത്തെത്തി പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കി. അന്വേഷണം നടന്നുവരുകയാണ്.

Show Full Article
TAGS:Sexual harassment Principal 
News Summary - Sexual harassment: Principal and employee arrested
Next Story