ജയ്പുർ: തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പുരുഷ നഴ്സ് അറസ്റ്റിൽ. ജയ്പുരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. യുവതി അർധബോധാവസ്ഥയിലായിരുന്നുവെങ്കിലും പീഡനശ്രമം ചെറുത്തതായി പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രി നടന്ന സംഭവം രാവിലെ യുവതി ഭർത്താവിനെ അറിയിക്കുകയായിരുന്നു. ഭർത്താവിെൻറ പരാതിയിൽ പൊലീസ് നഴ്സിനെ ചൊവ്വാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തു.