സ്റ്റാർട്ട് അപ് നിേക്ഷപകൻ മഹേഷ് മൂർത്തിക്കെതിരെ പീഡന കേസ്
text_fieldsമുംബൈ: ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പുതുസംരംഭക (സ്റ്റാർട്ട് അപ്) നിേക്ഷപകനും വ്യവസായിയുമായ മഹേഷ്മൂർത്തിക്കെതിരെ (52) മുംബൈ പൊലീസ് കേസെടുത്തു. ഒരു മാസം മുമ്പ് ഡൽഹിയിലെ വനിത സംരംഭകയുടെ പരാതിയിൽ അറസ്റ്റിലായ ഇദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
2004ൽ ബാന്ദ്രയിലെ കോഫിഷോപ്പിൽ മഹേഷ് മൂർത്തി തെൻറ ശരീരത്തിൽ സ്പർശിച്ചെന്നാണ് മുംബൈയിലെ സ്ത്രീ പരാതി നൽകിയത്. പീഡന ആരോപണമുന്നയിച്ച് ഇദ്ദേഹത്തിനെതിരെ നിരവധി വനിതകൾ നൽകിയ പരാതികളെക്കുറിച്ച് ദേശീയ വനിത കമീഷൻ മുംബൈ പൊലീസിനെ അറിയിച്ചിരുന്നു. സീഡ് ഫണ്ടിെൻറ സഹസ്ഥാപകനും പിൻസ്റ്റോം ടെക്നോളജീസ് സ്ഥാപകനുമാണ് മഹേഷ് മൂർത്തി.
