Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപീഡന പരാതി തള്ളി:...

പീഡന പരാതി തള്ളി: നീതിയിൽ വിശ്വാസം നഷ്​ടപ്പെട്ടുവെന്ന്​ പരാതിക്കാരി

text_fields
bookmark_border
Supreme Court - India News
cancel

ന്യൂഡൽഹി: ചീഫ്​ ജസ്റ്റിസിനെതിരായ പീഡന പരാതി സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി തള്ളിയ സംഭവത്ത ിൽ പ്രതികരണവുമായി പരാതിക്കാരിയായ യുവതി. നീതിയിൽ വിശ്വാസം നഷ്​ടപ്പെട്ടുവെന്ന്​ മുൻ കോടതി ജീവനക്കാരി കൂടിയായ അവർ പറഞ്ഞു. തുടർനടപടികൾ അഭിഭാഷകരുമായി ചർച്ച ചെയ്​ത്​ തീരുമാനിക്കുമെന്നും യുവതി പ്രതികരിച്ചു.

യുവതിയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നായിരുന്നു​​ ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ സമിതി പറഞ്ഞത്​​. അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പരസ്യമാക്കില്ലെന്നും സമിതി അറിയിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട്​ ചീഫ്​ ജസ്റ്റിസിനാണ്​ കൈമാറിയത്​.

നേരത്തേ സമിതിയിൽ വിശ്വാസമില്ലെന്ന് കാട്ടി അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് അവർ പിൻമാറിയിരുന്നു. ക്ലറിക്കൽ തസ്തികയിലുള്ള യുവതിയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ച് 22 ജഡ്ജിമാർക്ക് കത്തെഴുതിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CJISexual HarassmentChief Justice Ranjan Gogoi
News Summary - sexual harassment allegation cji-india news
Next Story