Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലൈംഗികാതിക്രമം:...

ലൈംഗികാതിക്രമം: പുണെയിൽ ആൾദൈവവും കൂട്ടാളികളും പിടിയിൽ

text_fields
bookmark_border
ലൈംഗികാതിക്രമം: പുണെയിൽ ആൾദൈവവും കൂട്ടാളികളും പിടിയിൽ
cancel


പു​ണെ: ദി​വ്യ​ശ​ക്തി​യു​ണ്ടെ​ന്നു​പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് വ​ർ​ഷ​ങ്ങ​ളോ​ളം സ്ത്രീ​യെ ലൈം​ഗി​ക​മാ​യും ശാ​രീ​രി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ചൂ​ഷ​ണം ചെ​യ്ത കേ​സി​ൽ ആ​ൾ​ദൈ​വം രാ​ധാ​മോ​ഹ​ൻ മി​ശ്ര​യും കൂ​ട്ടാ​ളി​ക​ളും അ​റ​സ്റ്റി​ൽ. ആ​റു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു കൂ​ട്ടാ​ളി​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ദീ​ർ​ഘ​കാ​ലം ക്രൂ​ര പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ സ്ത്രീ​ക്ക് പ്ര​തി​ക​ൾ വൈ​ദ്യു​താ​ഘാ​ത​മേ​ൽ​പി​ക്കു​ക​യും ആ​ൾ​ദൈ​വ​ത്തി​ന്‍റെ മൂ​ത്രം കു​ടി​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ആ​ൾ​ദൈ​വം ഉ​ൾ​പ്പെ​ടെ എ​ട്ടു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​ക​ൾ ഇ​ര​യെ നി​ര​ന്ത​രം ലൈം​ഗി​ക പീ​ഡ​ന​ത്തി​നും അ​പ​മാ​ന​ത്തി​നും അ​തി​ക്ര​മ​ങ്ങ​ൾ​ക്കും ഇ​ര​യാ​ക്കി. ബി.​എ​ൻ.​എ​സി​ലെ സു​പ്ര​ധാ​ന വ​കു​പ്പു​ക​ളും മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ന്ധ​വി​ശ്വാ​സ നി​രോ​ധ​ന-​ആ​ഭി​ചാ​ര വി​രു​ദ്ധ നി​യ​മ​പ്ര​കാ​ര​വു​മാ​ണ് കേ​സെ​ടു​ത്ത​ത്.

പ​രാ​തി​യെ തു​ട​ർ​ന്ന് പു​ണെ​യി​ലെ ഖ​രാ​ഡി മേ​ഖ​ല​യി​ലെ മി​ശ്ര​യു​ടെ ആ​ശ്ര​മ​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ എ​ട്ട് ലാ​പ്ടോ​പ്, 19 ഹാ​ർ​ഡ് ഡി​സ്ക്, 10 ഡി.​വി.​ഡി, ഒ​മ്പ​തു മൊ​ബൈ​ൽ ഫോ​ൺ, 20 കാ​സെ​റ്റ്, 23 പെ​ൻ​ഡ്രൈ​വ് എ​ന്നി​വ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൂ​ടാ​തെ 6.5 ല​ക്ഷ​ത്തോ​ളം രൂ​പ​യും 15 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ-​വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

‘ആ​ധു​നി​ക ഗു​രു​കു​ലം’ എ​ന്ന പേ​രി​ൽ കു​ട്ടി​ക​ളെ ആ​ശ്ര​മ​ത്തി​ൽ താ​മ​സി​പ്പി​ക്കാ​ൻ പ്ര​തി​ക​ൾ ര​ക്ഷി​താ​ക്ക​ളെ പ്രേ​രി​പ്പി​ച്ചി​രു​ന്നു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും പോ​യി​രു​ന്ന കു​ട്ടി​ക​ൾ രാ​ത്രി ആ​ശ്ര​മ​ത്തി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​വി​ടെ കു​ട്ടി​ക​ൾ ശാ​രീ​രി​ക-​മാ​ന​സി​ക ചൂ​ഷ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual AssaultpunePastorIndia
News Summary - Sexual assault: Pastor and his associates arrested in Pune
Next Story