Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവനടിക്ക് നേരെ തമിഴ് സിനിമയിലെ ഉന്നതന്‍റെ ലൈംഗികാതിക്രമം; വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ

text_fields
bookmark_border
Radikaa Sarathkumar
cancel

തമിഴ് സിനിമ മേഖലയിലെ അതിക്രമങ്ങളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി നടി രാധിക ശരത്കുമാർ. തമിഴ് സിനിമയിലെ ഉന്നതനായ വ്യക്തി യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് രാധിക വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. യുവ നടിക്ക് നേരെ അതിക്രമം കാണിച്ച നടൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. താൻ ഇടപെട്ടതിനെ തുടർന്നാണ് യുവനടിയെ രക്ഷിക്കാനായത്. അതിക്രമം കാണിച്ച നടനോട് താൻ കയർത്ത് സംസാരിച്ചു. ഇതിന് പിന്നാലെ യുവനടി തന്നെ കെട്ടിപ്പിടിച്ചെന്നും രാധിക വ്യക്തമാക്കി.

ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് തനിക്ക് മനസിലായെന്ന് പെൺകുട്ടി പറഞ്ഞു. ആ പെൺകുട്ടി ഇന്നും തന്റെ നല്ല സുഹൃത്താണ്. ഇപ്പോൾ പ്രമുഖ നടന്‍റെ ഭാര്യയായ താരത്തിന് നേരെ വർഷങ്ങൾക്ക് മുമ്പാണ് ലൈംഗികാതിക്രമ ശ്രമമുണ്ടായത്. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമ മേഖലയിൽ നിന്നുള്ള അതിക്രമങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഷൂട്ടിങ്​ സ്ഥലത്തെ കാരവനിൽ കാമറ സ്ഥാപിച്ച്​ നടിമാരുടെ ദൃശ്യങ്ങൾ പകർത്തുന്നെന്ന് രാധിക ശരത്​കുമാർ വെളിപ്പെടുത്തൽ നടത്തിയത്. കാരവനിൽ ദൃശ്യങ്ങൾ പകർത്തുകയും സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നുമാണ്​ അവർ പറഞ്ഞത്​.

ഭയന്നുപോയ താൻ കാരവനിൽ വെച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക ചാനൽ അഭിമുഖത്തിൽ​ വെളിപ്പെടുത്തി. കാരവനിൽ രഹസ്യമായി കാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നുണ്ടത്രെ. ഒരോ നടിയുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉ​ണ്ട്​. ഭയം മൂലം പിന്നീട് ലൊക്കേഷനിലെ കാരവന്‍ താൻ ഉപയോഗിച്ചില്ലെന്നും രാധിക പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sexual assault by a top man in Tamil cinema against a young actress; Radhika Sarathkumar with disclosure
Next Story