Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗളൂരുവിൽ 13കാരിയെ പീഡിപ്പിച്ച മലയാളിയായ രണ്ടാനച്ഛൻ അറസ്റ്റിൽ
text_fieldsbookmark_border
ബംഗളൂരു: നഗരത്തിൽ 13കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. കോഴിക്കോട് വളയം സ്വദേശിയാണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. വിവാഹബന്ധം വേർപെടുത്തിയ പശ്ചിമ ബംഗാൾ സ്വദേശിയെ ഒരുവർഷം മുമ്പാണ് ഇയാൾ വിവാഹം ചെയ്തത്.
യുവതിക്ക് 13, നാല് വയസ്സുള്ള പെൺമക്കളുണ്ട്. ഇദ്ദേഹം വാരാന്ത്യത്തിൽ മാത്രമാണ് ഭാര്യയുടെ അടുത്തേക്ക് വന്നിരുന്നത്. അടുത്തിടെയാണ് മൂത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം ഭാര്യ അറിഞ്ഞത്. മൂന്നുമാസമായി ഇയാൾ മകളെ പീഡിപ്പിക്കുന്നതായി പരാതിയിൽ യുവതി പറഞ്ഞു.
ഒരിക്കൽ സിനിമക്ക് പോവുകയാണെന്ന വ്യാജേന ചന്ദാപുരയിലെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. അടുത്തിടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി മകളെ ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story