പീഡനം; കോച്ചിനെതിരെ ഏഴു വനിത അത്ലറ്റുകൾ കൂടി പരാതി നൽകി
text_fieldsചെന്നൈ: ലൈംഗികാതിക്രമ കേസിൽ പോക്സോ നിയമപ്രകാരം അറസ്റ്റിലായ സ്പോർട്സ് കോച്ചിനെതിരെ ഏഴ് വനിത അത്ലറ്റുകൾ കൂടി പരാതി നൽകി. 19കാരിയുടെ പരാതിയിൽ സ്പോർട്സ് അക്കാദമി ഹെഡ് കോച്ച് പി. നാഗരാജൻ (59) ആണ് മേയ് 29ന് അറസ്റ്റിലായത്.
കേസെടുത്തതിനെ തുടർന്ന് നാഗരാജൻ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കായിക താരങ്ങൾക്ക് ഫിസിയോതെറപ്പി നൽകുന്നതിനിടെയാണ് പീഡനമുണ്ടായതെന്ന് പൊലീസ് പറയുന്നു. തെൻറ ഇംഗിതത്തിന് വഴങ്ങിയാൽ ഭാവി ശോഭനമാക്കാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പീഡനം.
സഹകരിക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ പരാതികൾ വന്നതോടെ പ്രതിക്ക് ഉടൻ ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതായി.
ചെന്നൈയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥിനികൾ മീടൂ കാമ്പയിെൻറ ഭാഗമായി അധ്യാപകരുടെ ലൈംഗികാതിക്രമങ്ങൾ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് വനിത അത്ലറ്റുകളും കോച്ചിനെതിരെ പരാതികൾ ഉന്നയിച്ചത്.

